
സി.ഡി.എം.ആര്‍.പി. പരിശീലകക്കും വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനം
പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എജ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി.യില്‍ (കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീ ഹാബിലിറ്റേഷന്‍) പരിശീലനം നേടിയവര്‍ക്കും അധ്യാപികക്കും അഭിനന്ദനം. സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗത്തില്‍ നടത്തുന്ന സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയില്‍ തൊഴില്‍ പരിശീലനം നേടി പലയിടങ്ങളിലായി ജോലി ചെയ്യുന്ന അംജിത, മുഹമ്മദ് മുജാസിര്‍, ലബീബ് എന്നിവരെയും സ്പെഷ്യല്‍ എജ്യൂക്കേറ്ററും വൊക്കേഷണല്‍ റിഹാബ് കോ-ഓര്‍ഡിനേറ്ററുമായ ജെ.ടി. ഷാനിബയെയുമാണ് ആദരിച്ചത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തെ അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് മികച്ച രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞതിന്റെ മാതൃകയായി ഇതിനെ കണക്കാക്കി. ലഭിച്ച ജോലിയുടെ സ്വഭാവം, സമൂഹത്തിന് ഇവരോടുള്ള പോസിറ്റീവായ സമീപനം ജോലി നല്‍കുന്ന സാമ്പത്തികമായി സ്വയം പര്യാപ്തത എന്നിവയെല്ലാം പങ്കുവെച്ചു കൊണ്ട് ഉപഹാരം ഏറ്റുവാങ്ങി. ഭിന്നശേഷി മേഖലയില്‍, ഓട്ടിസം, ബുദ്ധി വികാസ വൈകല്യം എന്നിവയുള്ള കുട്ടികള്‍ക്ക് നൂതന പാഠ്യ പദ്ധതികള്‍ നടപ്പാക്കുന്നതിനും വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനുമായാണ് ദേശീയ എജ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
ഫോട്ടോ- പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എജ്യ്യക്കേഷന്‍ കോണ്‍ക്ലേവില്‍ അഭിനന്ദനമേറ്റുവാങ്ങിയ അധ്യാപികയും വിദ്യാര്‍ഥികളും. പി.ആര്‍. 1419/2023
ഏകതാ ദിവസ് കൂട്ടയോട്ടം
രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.സി.സി. അംഗങ്ങളുടെ കൂട്ടയോട്ടം. സര്‍വകലാശാലാ കാമ്പസ് യൂണിറ്റിലേതിന് പുറമെ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്, കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ്, ഫാറൂഖ് കോളേജ്, ഗവ. പോളിടെക്നിക് തിരൂരങ്ങാടി, എന്‍.എന്‍.എം.എച്ച്.എസ്. ചേലേമ്പ്ര, യു.എച്ച്.എസ്.എസ്. ചാലിയം, ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക് എന്നിവിടങ്ങളിലെ യൂണിറ്റുകളും പങ്കെടുത്തു. 29 കെ. ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അഭിനവ് കുമാര്‍, ലഫ്. പി. അബ്ദുള്‍ റഷീദ്, കെ.വി. മനീഷ്, എം. രതീഷ്, ഡോ. ഇ.എം. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ – രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.സി.സി. അംഗങ്ങളുടെ കൂട്ടയോട്ടം കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അഭിനവ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു. പി.ആര്‍. 1420/2023
കാലിക്കറ്റിലെ പെന്‍ഷന്‍കാര്‍
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഫാമിലി പെന്‍ഷന്‍കാര്‍ അതോടൊപ്പം പുനര്‍വിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നവംബര്‍ 2 മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സ്വീകരിക്കും. അവസാന തീയതി നവംബര്‍ 20. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1421/2023
അദ്ധ്യാപകര്‍ക്ക് ശില്‍പശാല
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രൊജക്ടിന്റെ ഭാഗമായി കോളേജ്, സര്‍വകലാശാലാ, ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കുന്നു. ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യുക്കേഷന്‍, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവയുടെ സഹകരണത്തോടെ നവംബര്‍ 6, 7 തീയതികളില്‍ സര്‍വകലാശാലാ ആര്യഭട്ട ഹാളിലാണ് ശില്‍പശാല. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലക്ക് പ്രഗല്‍ഭര്‍ നേതൃത്വം നല്‍കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ അറിയിച്ചു. പി.ആര്‍. 1422/2023
പരീക്ഷ
നവംബര്‍ 1-ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 4-ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
2000-2010 പ്രവേശനം രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 16, 20 തീയതികളിലും 2000-2009 പ്രവേശനം ഏപ്രില്‍ 2018 മൂന്നാം വര്‍ഷ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 4-നും നടക്കും.
നവംബര്‍ 2-ന് നടത്താന്‍ നിശ്ചയിച്ച പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 4-ലേക്ക് മാറ്റി. പി.ആര്‍. 1423/2023
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 16 വരെ അപേക്ഷിക്കാം.
പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം. പി.ആര്‍. 1424/2023
രാഷ്ട്രീയ ഏകതാദിവസ് പ്രതിജ്ഞ
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയ അങ്കണത്തില്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ ഏകതാദിവസ് പ്രതിജ്ഞ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ചൊല്ലിക്കൊടുക്കുന്നു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് സമീപം. പി.ആര്‍. 1425/2023