കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആറിയിപ്പുകള്‍

ഇ.എം.എം.ആര്‍.സി ദേശീയ സെമിനാര്‍ 6-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.യും ന്യൂഡല്‍ഹിയിലെ സി.ഇ.സി.യും ചേര്‍ന്ന് വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെയും ഐ.ക്യു.എ.സി.യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ 6-ന് തുടങ്ങും. ‘ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സെമിനാര്‍ സി.ഇ.സി. ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. കാലടി സംസ്‌കൃതസര്‍വകലാശാലാ വൈസ്ചാന്‍സിലര്‍ ഡോ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം. ഹമീദ്, സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍,  ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. ദാമോദര്‍ പ്രസാദ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഇ.എം.എം.ആര്‍.സി. ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ രാജന്‍ തോമസ്, പ്രൊഫ. സി.എം. ബിന്ദു തുടങ്ങിയവര്‍ സംസാരിക്കും. സെമിനാര്‍ 8-ന് സമാപിക്കും.      പി.ആര്‍. 1543/2023

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റ് 6-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന അന്തര്‍കലാലയ അത്‌ലറ്റിക് മീറ്റ് 6,7,8 തീയതികളില്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ 6-ന് രാവിലെ 7 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഔപചാരികമായ ഉദ്ഘടാനം വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം.നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍, മുന്‍കാല കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 8-ന് വൈകീട്ട് 5 മണിക്ക് മീറ്റ് സമാപിക്കും. സമാപനചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിക്കും. 250-ല്‍പരം കോളേജുകളില്‍ നിന്നായി 2000-ത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കും.      പി.ആര്‍. 1544/2023

അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 14-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിലാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും (hindihod@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 11-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.     പി.ആര്‍. 1545/2023

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 14-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1546/2023

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനവിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സിലേക്ക് ഒഴിവുള്ള ഹിസ്റ്ററി അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യു.ജി.സി. മാനദണ്ഡപ്രകാരമാണ് നിയമനം. താല്‍പര്യമുള്ളവര്‍ 8-ന് രാവിലെ 11 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 8606622200.      പി.ആര്‍. 1547/2023

error: Content is protected !!