കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

നാലുവര്‍ഷ ബിരുദം: പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലനം നല്‍കി

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ കരിക്കുലം ചട്ടക്കൂട് രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍ക്കും കോളേജ് മാനേജര്‍മാര്‍ക്കുമായി കാലിക്കറ്റ് സര്‍വകലാശാല പരിശീലനം നല്‍കി.
മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ശങ്കര്‍, ഡോ. നേഹ സിംഗാള്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. എം.എം.ടി.ടി.സി. ഡയറക്ടര്‍ ഡോ. സാബു കെ. തോമസ്, ഡോ. കെ. അസീസ് എന്നിവര്‍ സംസാരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലായ് 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

കോണ്ടാക്ട് ക്ലാസ്

വിദൂരവിദ്യഭ്യാസ വിഭാഗത്തിന് കീഴില്‍ 2023 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. കോണ്ടാക്ട് ക്ലാസുകള്‍ 2024 ജനുവരി 13 മുതലും എം.എ. കോണ്ടാക്ട് ക്ലാസുകള്‍ ജനുവരി 20 മുതലും തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം നിശ്ചിത കോണ്ടാക്ട് ക്ലാസ് സെന്ററുകളില്‍ ഹാജരാകണം. സമയക്രമം വെബ്‌സൈറ്റില്‍. www.sde.uoc.ac.in , 0494 2400 288, 2407 356.  

പരീക്ഷാഫലം

എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!