കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിര്‍ണയക്യാമ്പ് 

ബാര്‍കോഡ് സമ്പ്രദായത്തിലുള്ള രണ്ട് (ഏപ്രില്‍ 2023) മൂന്ന് (നവംബര്‍ 2023) സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെയും ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 16 വരെയും നടത്തുന്നതിനാല്‍  സര്‍വകലാശാലക്ക് കീഴിളുള്ള എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലെയും റഗുലര്‍ ക്ലാസുകള്‍ പ്രസ്തുത ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല. അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററിലെയും ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദിഷ്ട അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ക്യമ്പിന്റെ വിശദാംശങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.

പി.ആര്‍ 19/2024

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്. / പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്കീം)(2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2022, മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

എം.സി.എ. (CUCSS) ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഏപ്രില്‍ 2023, അഞ്ചാം സെമസ്റ്റര്‍ ഡിസംബര്‍ 2022 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

പി.ആര്‍ 20/2024

പരീക്ഷാ അപേക്ഷ

ഒന്നാം വര്‍ഷ അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) (2023 പ്രവേശനം – റഗുലര്‍ / പ്രൈവറ്റ്) മെയ് 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. 

രണ്ടാം വര്‍ഷ അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) (2019 പ്രവേശനം – റഗുലര്‍ / പ്രൈവറ്റ്) മാര്‍ച്ച് 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കം.

പി.ആര്‍ 21/2024

പരീക്ഷ

സര്‍വകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (CCSS – PG) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്  പരീക്ഷകള്‍ 29-നു തുടങ്ങും. വിശദമായ ടൈംടേബിള്‍   വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.വോക്. (CBCSS-V-UG) (2017 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്  പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-നു തുടങ്ങും.

error: Content is protected !!