കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുസ്തക ചർച്ച

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സയ്യിദ് ഇഖ്ബാൽ ഹസ്നൈൻ രചിച്ച ഫോൾട്ട് ലൈൻസ് ഇൻ ദ ഫെയ്ത് എന്ന പുസ്തകത്തെക്കുറിച്ച് സർവകലാശാലയിൽ ചർച്ച സംഘടിപ്പിക്കുന്നു. ജേണലിസം, പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗങ്ങളും സർവകലാശാലാ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക ചർച്ച 12-ന് ഉച്ചക്ക് രണ്ടരക്ക്  സെൻട്രൽ ലൈബ്രറി സെമിനാർ ഹാളിൽ നടക്കും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഉമർ ഒ. തസ്നീം പുസ്തക നിരൂപണം നടത്തും.

പി.ആര്‍ 32/2024

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ  സിണ്ടിക്കേറ്റ്  യോഗം 12-ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍  അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ ചേരും.

പി.ആര്‍ 33/2024

മൂല്യനിര്‍ണയ ക്യാമ്പ് 

മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്കീം – 2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി 2 മുതല്‍ 6 വരെ നടക്കുന്നതിനാല്‍ ഈ കാലയളവില്‍ അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്‍ററുകളിലും എം.സി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ബന്ധപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. മൂല്യനിര്‍ണയ ക്യമ്പിന്റെ വിവരങ്ങള്‍ക്ക് അധ്യാപകര്‍ അതാത് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടണം . കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പി.ആര്‍ 34/2024

പരീക്ഷാ അപേക്ഷാ

പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (2022 പ്രവേശനം) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക്  പിഴ കൂടാതെ 15 വരെയും 180 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

എല്ലാ അവസരങ്ങളും നാഷ്ടമായ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ / ഒന്നാം വര്‍ഷ, അവസാന വര്‍ഷ എം.എ. / എം.എസ് സി. / എം.എസ്.ഡബ്ല്യൂ. (1993-2009 പ്രവേശനം), എം.കോം. (1993-2003 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 5 വരെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പി.ആര്‍ 35/2024

പരീക്ഷ 

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2014 സ്കീം – 2015 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ ഫെബ്രുവരി 12-നു തുടങ്ങും.

പി.ആര്‍ 36/2024

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2022 സപ്ലിമെന്‍ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!