ആന്ധ്രാ സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ കാലിക്കറ്റിന് മികച്ച നേട്ടം. പങ്കെടുത്ത 16 ഇനങ്ങളില്‍ 11 എണ്ണത്തില്‍ സമ്മാനം നേടി. നാല് ഇനങ്ങളില്‍ അഖിലേന്ത്യാ മല്‍സരത്തിനും യോഗ്യത നേടിയിട്ടുണ്ട്. ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്‍റല്‍ സോളോ വയലിനില്‍ ഒന്നാം സ്ഥാനവും സംഘഗാനത്തിലും തല്‍സമയ പെയിന്‍റിങ്ങിലും രണ്ടാം സ്ഥാനവും കൊളാഷില്‍ മൂന്നാം സ്ഥാനവും കാലിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് അഖിലേന്ത്യാ മത്സരം.