പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
17-ന് നടക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ, മൂന്നാം സെമസ്റ്റർ പി.ജി. CBCSS നവംബർ 2023, CBCSS നവംബർ 2022 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ പരീക്ഷാ കേന്ദ്രമായുള്ള വിദ്യാർത്ഥികളുടെ (അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ ഉൾപ്പെടെ) പരീക്ഷാ കേന്ദ്രം ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂരിലേക്ക് മാറ്റിയിരിക്കുന്നു. ശ്രീകൃഷ്ണ കോളേജ് കേന്ദ്രമായുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം ഹാൾടിക്കറ്റുമായി ലിറ്റിൽ ഫ്ലവർ കോളേജിൽ പരീക്ഷക്ക് ഹാജരാവേണ്ടതാണ്. പി.ആര്‍ 48/2024
അന്താരാഷ്ട്ര നാടക പഠനോത്സവം
കാലിക്കറ്റ് സർവകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആര്‍ട്സ്, അന്താരാഷ്ട്ര നാടക പഠനോത്സവം (IFTS – 2024) സംഘടിപ്പിക്കുന്നു. ജനുവരി 14 മുതല്‍ 19 വരെ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആര്‍ട്സ് കാമ്പസിലാണ് പരുപാടി. വിവിധ രാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാടകവിദ്യാലയങ്ങള്‍ പങ്കെടുക്കുന്ന ഈ പഠനോത്സവത്തില്‍ പതിനാല് യൂണിവേഴ്സിറ്റികളും ഇരുപത്തിരണ്ട് വിഷയ വിദഗ്ദ്ധരും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും ഒത്തുചേരും. കാലിക്കറ്റ് സര്‍വ്വകലാശാലക്കൊപ്പം, കേരള കലാമണ്ഡലം, ഷേര്‍ഗില്‍ സുന്ദരം ആര്‍ട്സ് ഫൗണ്ടേഷന്‍, റാസ ഫൗണ്ടേഷന്‍, കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍, കില, ജപ്പാന്‍ ഫൗണ്ടേഷന്‍, കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്സ്, ചേതന മീഡിയ, ഭാരതേന്ദു നാട്യ അക്കാദമി, അംബ ഡാല്‍മിയ ഫൗണ്ടേഷന്‍, കലാ അക്കാദമി ഗോവാസ് കോളേജ് ഓഫ് തിയേറ്റര്‍ ആര്‍ട്സ്, ഇസാഫ് എന്നിവര്‍ സഹകരിക്കുന്ന ഈ വര്‍ഷത്തെ പഠനോത്സവത്തിന്‍റെ വിഷയം “പരിസ്ഥിതി”യാണ്. ജനുവരി 14 ഞായര്‍ വൈകീട്ട് 5 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. കെ. ജയരാജ് അധ്യക്ഷത വഹിക്കും. പദ്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥി ആകും
പി.ആര്‍ 47/2024
കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രീ-റിക്രൂട്ട്മെന്റ് കായിക പരിശീലന പദ്ധതി
കാലിക്കറ്റ് സർവ്വകലാശായിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതി ആരംഭിക്കുന്നു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരുടെ കീഴിലാണ് പരിശീലനം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും കൺവീനറുമായി ബന്ധപ്പെടുക:- ശ്രീജിത്ത് – 9744252229 / ഷെഫീഖ് – 97451 53378
പി.ആര്‍ 49 /2024
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS (പ്രൈവറ്റ് രജിസ്ട്രേഷന്‍) 2020 പ്രവേശനം ബി.എസ് സി. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ 2024 ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈന്‍ ആയി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍. (www.uoc.ac.in>Students Zone>Private Registration>UG AUDIT COURSE)
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS 2019 പ്രവേശനം ബി.എസ് സി. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യവാരവുമായി ഓണ്‍ലൈന്‍ ആയി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍. (www.sde.uoc.ac.in>UG AUDIT COURSE-2024-NOTIFICATION)
പി.ആര്‍ 50/2024
പരീക്ഷാ അപേക്ഷ
വിവിധ ബി.വോക്. കോഴ്സുകളുടെ ആറാം സെമസ്റ്റർ (CBCSS-V-UG – 2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പി.ആര്‍ 51/2024
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 12-ന് തുടങ്ങും.
സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2023 (2020 പ്രവേശനം) റഗുലർ, ഏപ്രിൽ 2023 (2019 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 13-ന് തുടങ്ങും.
എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത്ത് കെയർ മാനേജ്‌മന്റ് (CUCSS – 2016 സ്‌കീം – 2019 പ്രവേശനം) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി മൂന്ന്, ഒന്ന് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 12, 13 തീയതികളിൽ ആരംഭിക്കും.
പി.ആര്‍ 52/2024
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവിറോണ്മെന്റൽ സയൻസ് (CCSS – 2022 പ്രവേശനം) ഏപ്രിൽ 2023 റഗുലർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 53/2024