ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ സെമിനാർ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ പ്രശസ്ത ഹിന്ദി സാഹിത്യകാരന്മാരായ രണേന്ദ്ര കുമാർ ഐ.എ.എസ്., ഡോ. ജയപ്രകാശ് ഖർദം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഡോ. ദത്താത്രേയ മുർമുകർ, ഡോ. എ. അച്യുതൻ, ഡോ. എസ്. ആർ. ഗായത്രി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഡോ. ജയപ്രകാശ് ഖർദം ഉദ്ഘടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വി.കെ. സുബ്രമണ്യൻ അദ്ധ്യക്ഷനായി. ഡോ. പ്രമോദ് കൊവ്വപ്പ്രത്ത്, ഡോ. ആർ. സേതുനാഥ്, ഡോ. ഫാത്തിമ ജീം എന്നിവർ സംസാരിച്ചു.
പി.ആര്‍ 79/2024
എസ്.ഡി.ഇ. വിദ്യാർത്ഥികൾ
സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2021 വർഷത്തിൽ ബിരുദ പ്രവേശനം നേടിയവരും (പുനഃ പ്രവേശനം / സെന്റർ ചേഞ്ച് എന്നിവ ഉൾപ്പെടെ) 2024 ഏപ്രിലിൽ നടക്കുന്ന ആറാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ് സമർപ്പിക്കണം. സ്റ്റുഡന്റസ് പോർട്ടലിൽ ഫെബ്രുവരി 3-വരെ സർട്ടിഫികറ്റുകൾ അപ്‌ലോഡ് ചെയ്യാം. നേരത്തെ അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റ് ഏതെങ്കിലും കാരണത്താൽ നിരസിച്ചിട്ടുണ്ടെങ്കിൽ ഇവ മാറ്റി അപ്‌ലോഡ് ചെയ്യാനും അവസരം ഉണ്ട്. വിശദമായ വിജ്ഞാപനം എസ്.ഡി.ഇ. വെബ് സൈറ്റിൽ.
പി.ആര്‍ 80/2024
അപേക്ഷാ തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബി.എ. / ബി. എസ് സി. / ബി. കോം. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
പി.ആര്‍ 81/2024
മൂല്യനിർണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ ബാർകോഡ് സമ്പ്രദായത്തിലുള്ള മൂന്നാം സെമസ്റ്റർ പി.ജി. CBCSS നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്, നവംബർ 2022 സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 5 മുതൽ 9 വരെയും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ പി.ജി. SDE-CBCSS നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്, നവംബർ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 3-നും തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.
പി.ആര്‍ 82/2024
പരീക്ഷാ അപേക്ഷാ
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) (2023 പ്രവേശനം റഗുലർ / പ്രൈവറ്റ്) മെയ് 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 180/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) (2019 മുതൽ 2022 വരെ പ്രവേശനം റഗുലർ / പ്രൈവറ്റ്) മാർച്ച് 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 180/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (2022 പ്രവേശനം) ഏപ്രിൽ 2023 റഗുലര്‍ പരീക്ഷകൾക്ക് പുതുക്കിയ വിജ്ഞാപന പ്രകാരം പിഴ കൂടാതെ 23 വരെയും 180/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട ഒന്നു മുതൽ മൂന്നു വരെ വർഷ എൽ.എൽ.ബി. (മൂന്നു വർഷ) (ഓൾഡ് സ്കീം 1992 മുതൽ 1999 വരെ പ്രവേശനം) , ഒന്നും മുതൽ അഞ്ചു വരെ വർഷ എൽ.എൽ.ബി.(അഞ്ചു വർഷ) (ഓൾഡ് സ്കീം 1990 മുതൽ 1999 വരെ പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 9-വരെ അപേക്ഷിക്കാം. പരീക്ഷാർത്ഥികൾ അപേക്ഷ നേരിട്ട് സമർപ്പികേണ്ടതാണ്. അപേക്ഷാ ഫോറവും അനുബന്ധ വിവരങ്ങളും സർവകലാശാലാ വെബ് സൈറ്റിൽ.
പി.ആര്‍ 83/2024
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി (SDE – 2014 പ്രവേശനം) നവംബർ 2017 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 5-ന് തുടങ്ങും.
പി.ആര്‍ 84/2024
പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (CBCSS SDE) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
2023 മാർച്ചിൽ നടന്ന പി.ജി. ഡിപ്ലോമ ഇൻ കോമേഴ്‌സ് ആന്‍റ് മാനേജ്‌മന്റ് ഇൻ അറബിക് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 85/2024