സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന് സ്റ്റേ
കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്റെ ജനുവരി 15-ലെ വിജ്ഞാപന പ്രകാരമുള്ള തുടർ പ്രവർത്തങ്ങൾ ചാൻസിലറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർത്തി വെച്ചതായി വരണാധികാരി അറിയിച്ചു.
പി.ആര്‍ 181/2024
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ വാർഷിക സെനറ്റ് യോഗം മാർച്ച് 24-ന് രാവിലെ 10.00 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.
പി.ആര്‍ 182/2024
അംഗീകാരം റദ്ദാക്കി
കാലിക്കറ്റ് സർവകലാശാലയിൽ 2015 – 2016 അക്കാദമികവർഷം അഫിലിയേറ്റ് ചെയ്തിരുന്ന കോഴിക്കോട് കുന്ദമംഗലത്തെ മലബാർ ടി.എം.എസ്. കോളേജ് ഓഫ് മാനേജ്‌മന്റ് ആൻ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ അംഗീകാരം സർവകലാശാലാ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ 2023 – 2024 അക്കാദമികവർഷം മുതൽ റദ്ദാക്കിയതായി രജിസ്ട്രാർ അറിയിച്ചു.
പി.ആര്‍ 183/2024
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.എ. മൾട്ടിമീഡിയ / ബി.സി.എ. / ബി.കോം. വൊക്കേഷണൽ സ്ട്രീം / ബി.എസ്.ഡബ്ല്യൂ. / ബി.ടി.എച്ച്.എം / ബി.എച്ച്.എം. / ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ / ബി.എ. ഫിലിം ആൻ്റ് ടെലിവിഷൻ / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.ജി.എ.(CBCSS-UG), ബി.കോം. ഹോണേഴ്‌സ് & ബി.കോം. പ്രൊഫഷണൽ (CUCBCSS-UG), സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ ബി.ടി.എ. 2019 പ്രവേശനം മുതൽ നാലാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ. / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.എ. മൾട്ടിമീഡിയ / ബി.സി.എ. / ബി.കോം. ഹോണേഴ്‌സ് / ബി.കോം. വൊക്കേഷണൽ സ്ട്രീം / ബി.എസ്.ഡബ്ല്യൂ. / ബി.ടി.എച്ച്.എം / ബി.വി.സി. / ബി.എം.എം.സി. / ബി.എച്ച്.എ. / ബി.കോം. പ്രൊഫഷണൽ / ബി.ടി.എഫ്.പി. / ബി.ടി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ & സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ ബി.ടി.എ. 2018 പ്രവേശനം വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമായ നാലാം സെമസ്റ്റർ ഏപ്രിൽ 2024 (CUCBCSS-UG 2018 പ്രവേശനം മാത്രം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫോർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് / എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) & എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) ഏപ്രിൽ 2024 (CCSS-PG 2020 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
എസ്.ഡി.ഇ. ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2017 , രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.
പി.ആര്‍ 184/2024
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിവിധ യു.ജി. നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍ 185/2024
സൂക്ഷ്‌മപരിശോധനാ ഫലം
നാലാം സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്‌മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 186/2024
പുനർമൂല്യനിർണയ ഫലം
രണ്ട്, നാല് സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 187/2024