ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ ലൈബ്രറി ശിൽപ്പശാല

കാലിക്കറ്റ് സ൪വകലാശാലാ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ശിൽപ്പശാല സമാപിച്ചു. ലൈബ്രറി സാങ്കേതികത എന്ന വിഷയത്തിൽ നടത്തിയ ശിൽപ്പശാലയിൽ അറുപതോളം പേർ പങ്കെടുത്തു. എ. മോഹനൻ, എൻ.പി. ജംഷീർ, പി. ശ്രീലത, എം. പ്രശാന്ത്, സി. മനു, ഡോ. കെ. മുഹമ്മദ് ഹനീഫ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ലൈബ്രറി സോഫ്റ്റ്‌വെയറുകളായ കോഹ, ഡി സെപെയ്സ്, എ ഐ സാങ്കേതികത, റഫറൻസ് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നൽകി.

പി.ആര്‍ 228/2024

ഗസ്റ്റ് ലക്ചറര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ-ഓര്‍ഡിനേറ്ററുടെ ചേംബറില്‍ ഹാജരാകണം. ഫോണ്‍: 9447956226.

പി.ആര്‍ 229/2024

പി.എച്ച്.ഡി. പ്രവേശനം

സ്റ്റാറ്റിസ്റ്റിക്‌സ് പഠന വകുപ്പിൽ 2023-ലെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് റിപ്പോർട്ട് ചെയ്തവർ 21-ന് രാവിലെ 9.30-ന് സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാക്കേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം പഠന വകുപ്പിൽ ഹാജരായവർക്കുള്ള അഭിമുഖം / വൈവ 21-ന് രാവിലെ 10.30-ന് ഗണിതശാസ്ത്ര പഠന വകുപ്പിൽ നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്. 

നാനോസയൻസ് പഠന വിഭാഗത്തിൽ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ സർവകലാശാലയിൽ നൽകിയ അപേക്ഷയുടെ പകർപ്പും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം 26-ന് രാവിലെ 10.30-ന് പഠന വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. അഭിമുഖത്തിന് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പി.എച്ച്.ഡി.-ക്കുള്ള പ്രവേശനം. അഭിമുഖത്തിനുള്ള അറിയിപ്പ് റിപ്പോർട്ട് ചെയ്ത അപേക്ഷകർക്ക് ഇ-മെയിലിൽ നൽകുന്നതാണ്. 

ചരിത്ര പഠന വകുപ്പിൽ 2023 – 24 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്തവർക്കായുള്ള അഭിമുഖം 22-ന് രവിലെ 10.30-ന് ചരിത്ര പഠന വകുപ്പിൽ നടക്കും.

പി.ആര്‍ 230/2024

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. (PG-SDE-CBCSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതൽ ലഭ്യമാകും. 

പി.ആര്‍ 231/2024

പ്രാക്ടിക്കൽ പരീക്ഷ 

മൂന്നാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 27-ന് തുടങ്ങും. കേന്ദ്രം:- സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. 

മൂന്നാം സെമസ്റ്റർ ബി.വോക്. ഡയറി സയൻസ് ആൻ്റ് ടെക്നോളജി (2021 & 2022 പ്രവേശനം) നവംബർ 2022, 2023 പ്രാക്ടിക്കൽ പരീക്ഷകൾ 27-ന് തുടങ്ങും. കേന്ദ്രം:- എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്, പാലക്കാട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 232/2024

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 233/2024

പരീക്ഷാ ഫലം 

മൂന്നാം സെമസ്റ്റർ എം.എച്ച്.എം നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.സി.എ. (CUCSS) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

പി.ആര്‍ 234/2024

പുനർമൂല്യനിർണയ ഫലം 

അവസാന വർഷ എം.ബി.ബി.എസ്. പാർട്ട് II അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി (2008 പ്രവേശം) നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം സിദ്ധീകരിച്ചു.

രണ്ടാം വർഷ എം.സി.എ. ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 235/2024

error: Content is protected !!