കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം
അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി 27 ആണ്.        പി.ആര്‍. 1714/2022

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 2023 ജനുവരി 4-ന് തുടങ്ങും.        പി.ആര്‍. 1715/2022

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 1716/2022

എം.സി.എ. വൈവ

ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 16-ന് നടക്കും.       പി.ആര്‍. 1717/2022

ഇന്ത്യ അമേരിക്കന്‍ ബന്ധങ്ങളിലെ സഹകരണ പ്രതീക്ഷകള്‍’
പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്ര പഠനവിഭാഗങ്ങള്‍ കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ സഹകരണത്തോടെ ‘ഇന്ത്യ അമേരിക്കന്‍ ബന്ധങ്ങളിലെ സഹകരണ പ്രതീക്ഷകള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. 12-ന് രാവിലെ 10.30-ന് ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അശോക് സജ്ജന്‍ ഹാര്‍ മുഖ്യപ്രഭാഷണം നടത്തും. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സാബു തോമസ്, ചരിത്രവിഭാഗം മേധാവി ഡോ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിക്കും.     പി.ആര്‍. 1713/2022

error: Content is protected !!