കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ 2021 വർഷത്തിൽ UG-CBCSS റഗുലേഷൻ പ്രകാരം പ്രവേശനം നേടിയിട്ടുള്ളവരും, പുനഃപ്രവേശനം, സ്ട്രീം ചേഞ്ച് എന്നിവ വഴി CBCSS – 2021 ബാച്ചിൽ പ്രവേശനം നേടിയ ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2021 പ്രവേശനം) വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം നിർവഹിച്ചതിന്റെ സർട്ടിഫിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളവയിൽ വെരിഫിക്കേഷനു ശേഷം റിജക്ട് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്റ്റുഡന്റസ് പോർട്ടലിൽ കാരണ സഹിതം കാണാവുന്നതാണ്. കൂടാതെ മുൻപ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിലെ അപാകത മൂലം സ്റ്റുഡന്റസ് പോർട്ടൽ സ്റ്റാറ്റസ് “Not Verified” എന്ന് കാണിക്കുന്നവർക്കും അത്തരം സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റുകൾ 20 വരെ അപ്‌ലോഡ് ചെയ്യാം. സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവർക്ക് കോഴ്സ് പൂർത്തിയാകുമ്പോൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കില്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. www.sde.uoc.ac.in ഫോൺ: 0494-2400288, 2407356. 

പി.ആര്‍ 488/2024

പരീക്ഷ മാറ്റി

ഏപ്രിൽ 11-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി. വോക്. ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബി. വോക്. ബ്രോഡ്കാസ്റ്റിംഗ് & ജേണലിസം (CBCSS-V-UG 2018 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 16-ന് നടത്തും. സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല. 

പി.ആര്‍ 489/2024 

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ 2000 മുതൽ 2011 വരെ പ്രവേശനം വിദ്യാർഥികൾക്കായുള്ള ഒന്ന് മുതൽ നാല് വരെ വർഷ ബി.എസ് സി. മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് മെയ് 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും ഫീസ് രസീതും പരീക്ഷാ ഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 13. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.ആര്‍ 490/2024 

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ

നാല്, ആറ് സെമസ്റ്റർ ബി. ആർക്. (2012 & 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മെയ് ആറ്, ഏഴ് തീയതികളിൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 491/2024 

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ്, കൊണ്ടോട്ടി. 

അഞ്ചാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി & ഒഫ്താൽമോളജിക്കൽ ടെക്‌നിക്സ് (2021 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. കെ.വി.എം. കോളേജ്, വളാഞ്ചേരി. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 492/2024 

പരീക്ഷാഫലം

2021 പ്രവേശനം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് & ലിറ്ററേച്ചർ (CBCSS 2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CCSS 2022 & 2023 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. നവംബർ 2023 (2022 & 2023 പ്രവേശനം) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ (CCSS) മൂന്നാം സെമസ്റ്റർ (2021 & 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ (2021 & 2023 പ്രവേശനം) നവംബർ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഫിലോസഫി (CBCSS) നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി നവംബർ 2022 (2020 & 2021 പ്രവേശനം), നവംബർ 2023 (2022 & 2023 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

പി.ആര്‍ 493/2024 

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി, എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി, എം.എ. ഇക്കണോമിക്സ്, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്‌സ്, എം.എ. ഹിസ്റ്ററി & എം.എ. മ്യൂസിക് (CBCSS-PG) നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2022 (2019 പ്രവേശനം) റഗുലർ പരീക്ഷയുടെയും ഏപ്രിൽ 2023 (2015-2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍ 494/2024

error: Content is protected !!