തിരൂരങ്ങാടി : ലോക് സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വീതവും നിലമ്പൂര്‍ മണ്ഡല പരിധിയില്‍ നിന്ന് ഏഴും വണ്ടൂരില്‍ നിന്നും 3.5 ഉം തിരൂരങ്ങാടിയില്‍ നിന്നും 5.5 ഉം പൊന്നാനിയില്‍ നിന്നും അഞ്ചും ലിറ്റര്‍ വിദേശ മദ്യമാണ് എക്‌സ്സെസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.