മെതുലാട് മഹല്ല് കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു

വേങ്ങര : വിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിനു ശേഷം പരിശുദ്ധ റമദാന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കാം കുറിച്ചു. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാൻ വ്രതം പൂർത്തിയാക്കുന്നത്. മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളിലും കൈമോശം വരാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്ന് മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് മഹല്ല് ഖത്വീബ് മുബഷിർ ബുസ്താനി ഖുതുബയിൽ ഉത്ബോധിപ്പിച്ചു.

മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിലാണ് വിശ്വാസികൾ ഈ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് അപരന്റെ പട്ടിണിയും പ്രയാസങ്ങളും കണ്ടറിഞ്ഞ് സഹായിക്കാൻ കൽപ്പിക്കുന്ന മതദർശനം മുറുകെ പിടിക്കുന്ന വിശ്വാസികൾ ഫിത്റ് സക്കാത്ത് അർഹർക്ക് വിതരണം പൂർത്തിയാക്കി കൊണ്ടാണ് ഈദ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ഈ ആഘോഷ വേളയിലും പ്രയാസങ്ങൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് വേണ്ടി നമ്മുടെ പ്രത്യേകം പ്രാർത്ഥനകൾ ഉയരണമെന്നും നമ്മുടെ രാജ്യത്തിന്റെ സൗഹൃതവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികൾക്കെതിരിൽ വരാനിരിക്കുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മതേതരത്തിന് ശക്തി പകരാൻ വളരെ ശ്രദ്ധയോടെ എല്ല്ലാ വിശ്വാസികളും അവരുടെ വോട്ടുകൾ വിനിയോഗിക്കണമെന്നും ഈദ് സന്ദേശത്തിൽ മെതുലാട് മഹല്ല് ജുമാമസ്ജിദ് ഖത്വീബ് മുബശിർ ബുസ്താനി വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മഴക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തിയ ശേഷമാണ് ഈദ് ഗാഹിൽ നിന്നും വിശ്വാസികൾ പിരിഞ്ഞു പോയത്.

error: Content is protected !!