കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എസ് സി. കൗൺസലിംഗ് സൈക്കോളജി അസൈൻമെന്റ് സമർപ്പിക്കണം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) എം.എസ് സി. കൗൺസലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർത്ഥികളിൽ ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളിലെ ഇന്റേണൽ പരീക്ഷക്ക് ഹാജരാകാത്തവരും മിനിമം മാർക്ക് ലഭിക്കാത്തവരും നിശ്ചിത വിഷയത്തിൽ ഒരു അസൈൻമെന്റ് സമർപ്പിക്കേണ്ടതുണ്ട്. സി.എച്ച്.എം.കെ. ലൈബ്രറിയിൽ നിന്നുള്ള പ്ലേജിയറിസം റിപ്പോർട്ട് സഹിതമാണ് അസൈൻമെന്റ് നൽകേണ്ടത്. അസൈൻമെന്റ് വിഷയങ്ങളും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരുടെ വിവരങ്ങളും സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ ലഭ്യമാണ് ( https://sde.uoc.ac.in/ ). അസൈൻമെന്റ് സി.ഡി.ഒ.ഇയിൽ  സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15.

പി.ആര്‍. 593/2024

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ / പ്രഥമ & അവസാന വർഷ എം.എ. / എം.എസ് സി. / എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് മെയ് 31 വരെ അപേക്ഷിക്കാം. ലിങ്ക് മെയ് ഏഴു മുതൽ വീണ്ടും ലഭ്യമാകും.   കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.ആര്‍. 594/2024

പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS-UG 2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ (CBCSS-UG) ഏപ്രിൽ 2024 (2021 & 2022 പ്രവേശനം), ഏപ്രിൽ 2023 (2019 & 2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ജൂൺ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 595/2024

error: Content is protected !!