സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്
കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആര്‍. 608/2024
സി.ഡി.ഒ.ഇ. ട്യൂഷൻ ഫീസ്
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിഭാഗത്തിന് കീഴിൽ 2022-ൽ പ്രവേശനം നേടിയ (UG-CBCSS) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്‌സുകളിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ (അഞ്ച്, ആറ് സെമസ്റ്ററുകൾ) ട്യൂഷൻ ഫീ ഓൺലൈനായി പിഴകൂടാതെ അടയ്ക്കേണ്ട അവസാന തീയതി 15 വരെ നീട്ടി. 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഫീസ് അടയ്ക്കാം. ലിങ്ക് വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ 0494-2407356.
പി.ആര്‍. 609/2024
പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ (CUCBCSS-UG) (2018 പ്രവേശനം മാത്രം) ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.കോം. വൊക്കേഷണൽ / ബി.എച്ച്.എ. / ബി.ടി.എച്ച്.എം. / ബി.എസ്.ഡബ്ല്യൂ. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ പാറ്റേൺ / ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ / ബി.എ. ഫിലിം ആൻ്റ് ടെലിവിഷൻ / ബി.എ. മൾട്ടിമീഡിയ / (2018 & 2019 പ്രവേശനം) ബി.ടി.എ. ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും (2018 മുതൽ 2022 വരെ പ്രവേശനം) ബി.കോം പ്രൊഫഷണൽ / ബി.കോം ഹോണേഴ്‌സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ജൂൺ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍. 610/2024
പരീക്ഷാഫലം
സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) നാല്, ആറ് സെമസ്റ്റർ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS & CUCBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എസ് സി. മാത്തമാറ്റിക്സ് (CBCSS-UG & CUCBCSS-UG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ (CCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍. 611/2024
പുനർമൂല്യനിർണയ ഫലം
ഏഴാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍. 612/2024