മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു

മലപ്പുറം : മേല്‍മുറിയില്‍ നിക്കാഹിന് പങ്കെടുക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങിമരിച്ചു. പുളിക്കല്‍ വലിയപറമ്പ് കണ്ണാടിപ്പറമ്പ കുടുക്കിൽ ഷരീഫിന്റെ മകള്‍ റജ ഫാത്തിമ (8), പൂക്കോട്ടുംപാടം ചോലയിൽ ജംഷീര്‍ ബാബുവിന്റെ മകള്‍ ദിയാ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. പൊടിയാട് പാറക്വാറിക്ക് സമീപത്തെ ബന്ധുവീട്ടിലെ നിക്കാഹ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതാണ് ഇരുവരും.

അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

വലിയപറമ്പ് വെസ്റ്റ് എ.എം എൽ.പി എസ്
മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് റജ ഫാത്തിമ.
മാതാവ്: പുളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 7 മെംബർ ഷംല ഷെരീഫ്. ദിയയുടെ മാതാവ് സിനില. സഹോദരൻ ജിയാദ്‌.

error: Content is protected !!