കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് – റീകൗണ്ടിങ്

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ജി. വിദ്യാർത്ഥി മണ്ഡലമായ ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ ഫാക്കൽറ്റിയിലെ റീകൗണ്ടിങ് 22-ന് രാവിലെ 10.30-ന് സെനറ്റ് ഹാളിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.

പി.ആർ. 643/2024

സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ

ജൂൺ 10 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഇ.എം.എം.ആർ.സി. – 0494 2407279, 2401971), പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് – 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് – 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈനായി  അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 10 വരെ നീട്ടി. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85/- രൂപ അടയ്ക്കേണ്ടതാണ്. അടിസ്ഥാന യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രവേശന പരീക്ഷാതീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 2407017.

പി.ആർ. 644/2024

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷനു (മുൻ എസ്.ഡി.ഇ.) കീഴിൽ 2023 പ്രവേശനം രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി, എം.എ. സംസ്‌കൃതം (സാഹിത്യ), എം.എ. സംസ്‌കൃതം (ജനറൽ) വിദ്യാർത്ഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ 25-ന് സർവകലാശാലാ ക്യാമ്പസിൽ തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494-2400288, 2407356. 

പി.ആർ. 645/2024

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. ഫാഷൻ ടെക്‌നോളജി അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 27-നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ 30-നും തുടങ്ങും. കേന്ദ്രം: കാർമ്മൽ കോളേജ്, മാള.

ബി.വോക്. ഫാഷൻ ഡിസൈൻ ആൻ്റ് മാനേജ്‌മന്റ് നാലാം സെമസ്റ്റർ ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 27, ജൂൺ 10, ജൂൺ 14 തീയതികളിൽ തുടങ്ങും. കേന്ദ്രം: എം.ഇ.എസ് പൊന്നാനി കോളേജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 646/2024

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2020 & 2021 പ്രവേശനം) എം.ബി.ഇ. ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 647/2024

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (CCSS 2021 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ, സസ്‌റ്റൈനബിൾ ആർക്കിടെക്ചർ (22 Admn-R) ജൂലൈ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2019 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളുടെയും (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ ആറ് വരെ അപേക്ഷിക്കാം.

  പി.ആർ. 648/2024

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എഫ്.ടി. നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, മൂന്ന് സെമസ്റ്റർ എം.എസ് സി. ഹെൽത് ആൻ്റ് യോഗാ തെറാപ്പി (Non CSS) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!