കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ (സി.ഡി.എം.ആർ.പി.) ഒഴിവുള്ള വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ: കേസ് കോർഡിനേറ്റർ കം ലൈസൺ ഓഫീസർ (സി.ഡി.എം.ആർ.പി. കണ്ണൂർ യൂണിറ്റ്, ഒരൊഴിവ്), സ്പീച് ലാംഗ്വേജ് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ് (രണ്ടൊഴിവ്), ജോയിന്റ് ഡയറക്ടർ (ക്ലിനിക്കൽ സൈക്കോളജസ്റ്റ് ഒരൊഴിവ്), ഡെവലപ്മെന്റ് സൈക്കോളജസ്റ്റ് (ഒരൊഴിവ്), ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് രണ്ടൊഴിവ്, കണ്ണൂർ യൂണിറ്റ് ഒരൊഴിവ്). അപേക്ഷകൾ ജൂൺ 20-ന് നാലുമണിക്ക് മുൻപായി ഡയറക്ടർ, സി.ഡി.എം.ആർ.പി., ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. പിൻ – 673635 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പി.ആർ. 721/2024

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024

കാലിക്കറ്റ് സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളില്‍ 2024 – 25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 10-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

പി.ആർ. 722/2024

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ

ജൂൺ ആറിന് ആരംഭിക്കുന്ന അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി ഒന്നാം വർഷ പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. താഴെ പറയുന്ന കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി അപേക്ഷിച്ച പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ബ്രാക്കറ്റിൽ കാണിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകേണ്ടന്താണ്. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് (ആർ.യു.എ. കോളേജ് ഫറോക്ക്), എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട് (മർക്കസ് ഓറിയന്റൽ അറബിക് കോളേജ് ഒറ്റപ്പാലം), എം.ഇ.എസ്. കോളേജ് മമ്പാട് (സുല്ലമുസ്സലാം അറബിക് കോളേജ് അരീക്കോട്), ബൈത്തുൽ ഇസ്സ വിമൻസ് അറബിക് കോളേജ് നരിക്കുനി (ദാറുൽ മരിഫാ അറബിക് കോളേജ് ഒടുങ്ങാക്കാട്), പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി (മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര), ഗവ. കോളേജ് മൊകേരി (സി.കെ.ജി. പേരാമ്പ്ര), ജാമിയ നദവിയ്യ ആർട്സ് ആന്റ് സയൻസ് കോളേജ് എടവണ്ണ (ജാമിയ നദവിയ്യ വിമൻസ് അറബിക് കോളേജ് എടവണ്ണ), ഗവ. വിക്ടോറിയ കോളേജ് പാലക്കാട് (ഭാരതീയ വിദ്യാനികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കല്ലേക്കാട് പാലക്കാട്), ഗവ. കോളേജ് മലപ്പുറം (ഫലാഹിയ അറബിക് കോളേജ് മലപ്പുറം). മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പി.ആർ. 723/2024

പരീക്ഷാ അപേക്ഷ

വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിലെ ബി.എച്ച്.എം. (2021 & 2022 പ്രവേശനം) വിദ്യാർഥികൾക്കായുള്ള ഒന്നാം വർഷ ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 19 വരെയും 190/- രൂപ പിഴയോടെ  21 വരെയും അപേക്ഷിക്കാം. ലിങ്ക് അഞ്ചു മുതൽ ലഭ്യമാകും.

സർവകലാശാലാ എൻജിനീയറിങ്‌ കോളേജിലെ (ഐ.ഇ.ടി.) ബി.ടെക്. (2016 മുതൽ 2018 വരെ പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2023, നാല്, ആറ് സെമസ്റ്റർ ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ജൂൺ 19 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് നാലു മുതൽ ലഭ്യമാകും.

പി.ആർ. 724/2024

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (CBCSS) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CCSS 2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ് സി. എൻവിറോൺമെന്റൽ സയൻസ് (CCSS) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം),  മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 725/2024

error: Content is protected !!