പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഡോ. ജോൺ മത്തായി സെന്ററിൽ ശിലാസ്ഥാപന ചടങ്ങ്

കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിൽ സ്ഥിതി ചെയുന്ന ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠന വകുപ്പിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ആറിന് രാവിലെ ഒൻപത് മണിക് ഇക്കണോമിക്സ് പഠന വകുപ്പ് സെമിനാർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സ്വാഗതം പറയും. സർവകലാശാലാ എഞ്ചിനീയർ ജയൻ പാടശ്ശേരി റിപ്പോർട്ട് അവതരിപ്പിക്കും. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, എം.എൽ.എ. പി. ബാലചന്ദ്രൻ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. പ്രദീപ് കുമാർ, ഡോ. റിച്ചാർഡ് സ്കറിയ, ടി.ജെ. മാർട്ടിൻ, എ.കെ. അനുരാജ്, ഡോ. പി. റഷീദ് അഹമ്മദ്, ഇക്കണോമിക്സ് പഠന വകുപ്പ് അദ്ധ്യാപകരായ ഡോ. എം.എ. ഉമ്മൻ, ഡോ. ഡി. ഷൈജൻ, ഡോ. കെ.പി. മണി, ഡോ. കെ. എക്സ്. ജോസഫ്, ഡോ. കെ.വി. രാമചന്ദ്രൻ (റിട്ട), പഠന വകുപ്പ് അലുമ്‌നി കെ.ജെ. ജോസഫ്, ഡോ. ജോൺ മത്തായി സെന്റർ ക്യാമ്പസ് ഡയറക്ടർ ഡോ. ആർ. ശ്രീജിത്ത്, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സ് ഡയറക്ടർ ഡോ. അഭിലാഷ് പിള്ള, കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ് തുടങ്ങിയർ പങ്കെടുക്കും. ഇക്കണോമിക്സ് പഠന വകുപ്പ് മേധാവി ഡോ. കെ.പി. റജുല ഹെലൻ നന്ദി പറയും.    

പി.ആർ. 928/2024

ഫോറൻസിക് സയൻസ് പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. സൈബർ / ഡിജിറ്റൽ ഫോറൻസിക് എന്നതാണ് സ്പെഷ്യലൈസേഷൻ. അപേക്ഷകർ ബയോഡാറ്റയും മതിയായ യോഗ്യതാ സർട്ടിഫിക്കറ്റുകളും ജൂലൈ 19 – ന് വൈകീട്ട് അഞ്ചു മണിക്ക് മുന്പായി forensichod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഡോ. ലജിഷ് വി.എൽ. ( സൂപ്പർവൈസർ ) ഫോൺ: 9495793094. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.ആർ. 929/2024

എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി: എൻ.ആർ.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിലെ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സിലെ എൻ.ആർ.ഐ. ക്വാട്ടയിലേക്കുള്ള (ആറ് സീറ്റ്) പ്രവേശനത്തിന് ആഗ്രഹിക്കുന്ന ബി.എസ് സി. ഫുഡ് സയൻസ് / ബി.വോക്. ഫുഡ് സയൻസ് കോഴ്സ് പാസായ വിദ്യാർഥികൾ ജൂലൈ 19-ന് അഞ്ചു മണിക്ക് മുൻപായി പഠന വകുപ്പിൽ നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വഴിയോ ചുവടെ പറയുന്ന യോഗ്യതാ രേഖകളുടെ പകർപ്പ് ലഭ്യമാക്കേണ്ടതാണ്. പാസ്പോർട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി., പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ്. കൂടുതൽ വിവരങ്ങൾക്ക് 0494 2407345, 8089841996. 

പി.ആർ. 930/2024

സർവകലാശാലാ പഠന വകുപ്പുകളിലെ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് കോഴ്‌സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അലോട്ട്മെന്റ് മെമ്മോ ഇ-മെയിൽ വഴി ലഭിച്ചവർ നിർദേശിച്ച സമയക്രമം പാലിച്ചുകൊണ്ട് ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. https://admission.uoc.ac.in/ . ഫോൺ: 0494 2407428, 8547668852.

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൽ എം.എ. പൊളിറ്റിക്കൽ സയൻസ് 2024 വർഷത്തേക്കുള്ള  പ്രവേശനം ജൂലൈ 10-ന് രാവിലെ 10.30-ന് പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ വെച്ച് നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് ഷുവർ ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂലൈ എട്ടിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10.30-ന് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

പി.ആർ. 931/2024

ഇ.എം.എസ്. ചെയറിൽ  സർട്ടിഫിക്കറ്റ് കോഴ്സ്

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആന്റ് റിസർച്ചിൽ മാർക്സിയൻ ക്‌ളാസിക്കുകളെക്കുറിച്ച് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫീസ് 2500/- രൂപ. നിശ്ചിത ഫീസ് സഹിതം അപേക്ഷകൾ ജൂലൈ 20 – നകം ലഭിച്ചിരിക്കണം. സിലബസ്, അപേക്ഷാ ഫോം, അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ https://emschair.uoc.ac.in/. ഫോൺ: 9447394721, ഇ-മെയിൽ: emschair@gmail.com.

പി.ആർ. 932/2024

പരീക്ഷ റദ്ദാക്കി

സർവകലാശാലാ പഠനവകുപ്പിൽ ജൂൺ ഏഴിന് നടത്തിയ നാലാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് (CCSS – PG 2022 പ്രവേശനം മാത്രം) MAT4E26 – Graph Theory (QP Code – D 101807) പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പിന്നീട നടത്തും. 

പി.ആർ. 933/2024

പരീക്ഷാ അപേക്ഷ

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 പ്രവേശനം മാത്രം) മെയ് 2024 സേ പരീക്ഷകൾക്ക് (പ്രാക്ടിക്കൽ പേപ്പറും  ഇന്റേണൽ അസ്സസ്മെന്റും ഒഴികെ) പിഴ കൂടാതെ 15 വരെയും 190/- രൂപ പിഴയോടുകൂടി 18 വരെയും അപേക്ഷിക്കാം. 

പി.ആർ. 934/2024

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. 

ഒന്നാം സെമസ്റ്റർ ബി.വോക്. റീടെയിൽ മാനേജ്‌മന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ട്രാൻസാക്ഷൻ ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. – കെ.വി.എം. കോളേജ് വളാഞ്ചേരി, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 935/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നാം വർഷ ബാച്ചിലർ ഇൻ ഹോട്ടൽ മാനേജ്‌മന്റ് (2019 പ്രവേശനം) വിദ്യാർഥികൾക്കായുള്ള സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ 11-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. 

എല്ലാ അവസരങ്ങളും നഷ്ടമായ അവസാന വർഷ (2007 മുതൽ 2009 വരെ പ്രവേശനം) ബി.ഡി.എസ്. വിദ്യാർഥികൾക്കായുള്ള പാർട്ട് I & പാർട്ട് II സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 936/2024

പുനർമൂല്യനിർണയഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ( CBCSS ) നവംബർ 2023, നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.പി.ആർ. 937/2024

error: Content is protected !!