കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോവ്‌മെന്റ് സമ്മേളനം

പതിനേഴാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോവ്‌മെന്റ് ഓള്‍ കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സ് 31-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത വിഭാഗത്തില്‍ നടക്കും. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ക്ലാസിക്കല്‍ ലിറ്ററേച്ചര്‍, വേദിക് ലിറ്ററേച്ചര്‍, കള്‍ച്ചറല്‍ സ്റ്റഡീസ്, ഫിലോസഫി, സയിന്റിഫിക് ലിറ്ററേച്ചര്‍, തിയറ്റര്‍ സ്റ്റഡീസ്, വുമണ്‍ സ്റ്റഡീസ്, ഗ്രാമര്‍ ആന്റ് ലിംഗ്വിസ്റ്റിക്‌സ് എന്നീ സെഷനുകളിലായി നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ സെഷനുകളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച പ്രബന്ധങ്ങള്‍ക്ക് പ്രൊഫ. എം.സ്. മേനോന്‍, പണ്ഡിതര്‍ ഇ.വി. രാമന്‍ നമ്പൂതിരി, വി.കെ. നാരായണ ഭട്ടതിരി, വൈക്കം മുഹമ്മദ് ബഷീര്‍, വാഗ്ഭടാനന്ദന്‍, പ്രൊഫ കെ.വി. ശര്‍മ, പ്രൊഫ. പി.സി. വാസുദേവന്‍ ഇളയത്, പ്രൊഫ. കുഞ്ഞുണ്ണി രാജ , ലളിതാംബിക അന്തര്‍ജനം എന്നീ പ്രമുഖരുടെ പേരില്‍ ഏര്‍പ്പെടുത്തിയ എന്റോവ്‌മെന്റ് പുരസ്‌കാരങ്ങളും വിതരണം ചെയ്യും

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2024, ബി.ആര്‍ക്. നാല്, ആറ് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ബി.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്

1992 മുതല്‍ 2004 വരെ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ റഗുലര്‍, വിദൂരവിഭാഗം, പ്രൈവറ്റ്, ബി.കോം.
വിദ്യാര്‍ഥികള്‍ക്ക് (ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം) നടത്തിയ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ ജനുവരി മൂന്ന് മുതല്‍ പരീക്ഷാഭവനിലെ ബി.കോം. ബ്രാഞ്ചില്‍ നിന്ന് കൈപ്പറ്റാം. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്/ ഫേട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ് സഹിതമെത്തണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മുന്‍ അവസരങ്ങളില്‍ എഴുതിയ പരീക്ഷകളുടെ മുഴുവന്‍ മാര്‍ക്ക് ലിസ്റ്റുകളും  യോഗ്യതാ സര്‍ട്ടിഫിക്കറ്റായ പ്ലസ്ടു/ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റും 10 ദിവസത്തിനകം ബി.കോം. ബ്രാഞ്ചില്‍ ഹാജരാക്കണം.
പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്.  

error: Content is protected !!