ഗസ്റ്റ് അധ്യപക നിയമനം
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ സംഗീത വിഭാഗത്തിലേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡിയും പ്രവൃര്‍ത്തി പരിചയവും അധികയോഗ്യതയായി പരിഗണിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10 – ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2385352.
പി.ആർ. 23/2025
ഇന്റേണൽ ഇംപ്രൂവ്മെന്റ്
ബി.ബി.എ. എൽ.എൽ.ബി. (2018 – പ്രവേശനം മാത്രം), എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2020 – പ്രവേശനം മാത്രം) ജനുവരി 2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 17 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അസൽ ചലാൻ രസീതും പരീക്ഷാ ഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 24.
പി.ആർ. 24/2025
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – PG) എം.എ., എം. എസ് സി., എം.കോം., എം.ബി.എ., മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 25/2025
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ( 2019 പ്രവേശനം മുതൽ ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. (CBCSS – UG) നവംബർ 2024. ബി.കോം. ഹോണേഴ്‌സ് / പ്രൊഫഷണൽ (CUCBCSS – UG) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
പി.ആർ. 26/2025