
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ പഠന കേന്ദ്രങ്ങളിലെയും 2023 പ്രവേശനം ബി.എഡ്. വിദ്യാർഥികളിൽ എൻ.എസ്.എസ്. വൊളണ്ടിയർമാരായി എൻറോൾ ചെയ്തവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതൽ 28 വരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് മാർച്ച് നാല് മുതൽ 12 വരെയും ലഭ്യമാകും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ യു.ജി. പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17-ന് നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഒൻപത്, ഏഴ് സെമസ്റ്റർ ( 2014 പ്രവേശനം മാത്രം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മാർച്ച് 12, 17 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CUCBCSS – SDE – 2014 പ്രവേശനം ) ബാച്ചിലർ ഓഫ് ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ ഏപ്രിൽ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 27-ന് തുടങ്ങും.
തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
പി. ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് ( 2023 പ്രവേശനം ) മാർച്ച് 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറല്‍) നവംബര്‍ 2024 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.