
പരീക്ഷാ അപേക്ഷ
ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപയർമെൻ്റ് ( 2022 പ്രവേശനം മുതൽ ) രണ്ട്, നാല് സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 10 വരെയും 190/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 24 മുതൽ ലഭ്യമാകും.
പി.ആർ. 234/2025
പരീക്ഷ
കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലും വിദേശത്തെ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത വിദൂര വിഭാഗം വിദ്യാർഥികൾക്കുളള ( 2015 പ്രവേശനം ) എം.ബി.എ. – മൂന്നാം സെമസ്റ്റർ ജൂലൈ 2020, നാലാം സെമസ്റ്റർ ജനുവരി 2020, ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം – മാർച്ച് 17, മാർച്ച് 18, ഏപ്രിൽ രണ്ട്, ഏപ്രിൽ മൂന്ന് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 235/2025
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ. ഏപ്രിൽ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 236/2025
ഐറിസ് ഫിലിം ഫെസ്റ്റിവൽ
കാലിക്കറ്റ് സർവകലാശാലയിലെ എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന ഐറിസ് ഫിലിം ഫെസ്റ്റിവലിൽ 22-ന് രാവിലെ 10.30-ന് കിസ് വാഗൺ, 2.15-ന് നളിനകാന്തി, 4.15-ന് ഫ്ലവറിങ് ബാംബൂസ്, 7.30-ന് റിപ്റ്റൈഡ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
പി.ആർ. 230/2025
എം.എം. ഗനി അവാർഡ്
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ മികച്ച കോളേജ് അധ്യാപകർക്ക് ഏർപ്പെടുത്തിയ 2022 – 2023 വർഷത്തെ പ്രൊഫസർ എം.എം. ഗനി അവാർഡ് ഫെബ്രുവരി 28 സമ്മാനിക്കും. വിമലാ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ / പ്രിൻസിപ്പലായ സിസ്റ്റർ ഡോ. ബീനാ ജോസും ചുങ്കത്തറ മാർത്തോമാ കോളേജിലെ പ്രൊഫസർ ഡോ. എം.ബി. ഗോപാലകൃഷ്ണനുമാണ് അവാർഡിന് അർഹരായത്. ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
പി.ആർ. 231/2025
സൗജന്യ തൊഴിൽ പരിശീലനം
കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ് ലേണിങ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 19 മുതൽ 29 വരെ നടത്തുന്ന ‘ഭക്ഷ്യസംസ്കരണ’ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് വകുപ്പിൽ നേരിട്ടെത്തിയോ താഴെ പറയുന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചിലവ് അപേക്ഷകർ സ്വയം വഹിക്കേണ്ട താണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് – വകുപ്പ് മേധാവി, ലൈഫ് ലോങ് ലേണിങ് ആന്റ് എക്സ്റ്റൻഷൻ വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം – 673 635, ഫോൺ : 9349735902.
പി.ആർ. 232/2025
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) എം.എസ് സി. ബയോടെക്‌നോളജി നാഷണൽ സ്ട്രീം ഡിസംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( CBCSS – UG ) ബി.എസ് സി., ബി.സി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം.
പി.ആർ. 233/2025