
പരീക്ഷകൾ പുനഃ ക്രമീകരിച്ചു
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്ക് മാർച്ച് 20 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (CBCSS – UG) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) പുനഃ ക്രമീകരിച്ചു. മാർച്ച് 20, 21, 24, 25, 26, 27 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല.
പി.ആർ. 258/2025
ഓഡിറ്റ് കോഴ്സ് മാതൃകാ പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ (CBCSS – 2022 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ (ട്രയൽ എക്‌സാമിനേഷൻ) മാർച്ച് രണ്ടിന് നടക്കും. ഈ ദിവസം ഏതു സമയത്തും വിദ്യാർഥികൾക്ക് ലിങ്കിൽ കയറി പരീക്ഷാ പരിശീലനം നേടാം. പരീക്ഷാ ലിങ്ക് – https://examonline.uoc.ac.in/ . മാർച്ച് മൂന്ന് മുതൽ നടക്കുന്ന മൂന്ന്, നാല് സെമസ്റ്റർ റഗുലർ, ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി യു.ജി. ഓഡിറ്റ് കോഴ്സ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പറുകൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ : 0494 2400288, 2407356.
പി.ആർ. 259/2025
പരീക്ഷ
വിദൂര വിഭാഗം ( 1993 മുതൽ 2007 വരെ പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് ഏഴിനും അവസാന വർഷ പരീക്ഷകൾ ഏപ്രിൽ 24-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 260/2025