എം.ബി.എ. പ്രവേശനം അപേക്ഷാ തീയതി നീട്ടി, പരീക്ഷാഫലം, പുനര്‍മൂല്യനിര്‍ണയഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനര്‍മൂല്യനിര്‍ണയഫലം

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ് 2023 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഇക്കണോമിക്‌സ്, മലയാളം വിത് ജേണലിസം (സി.ബി.സി.എസ്.എസ്.) നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ 2022-ല്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ റഗുലര്‍ ബി.വോക്. (2021 പ്രവേശനം) മള്‍ട്ടിമീഡിയ, ബി.വോക്. ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

2024 ഡിസംബറില്‍ നടത്തിയ എം.എഡ്. മൂന്നാം സെമസ്റ്റര്‍, 2023 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ ആന്റ് അക്കൗണ്ടിങ് ടാക്‌സേഷന്‍ പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

2024 നവംബര്‍ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (സി.സി.എസ്.എസ്. 2023 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ. പ്രവേശനം അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട്ട് ടൈം) സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് ഒഴികെ) എന്നിവയില്‍ 2025 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 21-ന് വൈകീട്ട് നാല് മണി വരെ നീട്ടി. (admission.uoc.ac.in) വെബ്സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ വിദൂരവിഭാഗം എം.എ. അറബിക് ഒന്നാം വര്‍ഷ (2000 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ ഏപ്രില്‍  2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് രണ്ടിന് തുടങ്ങും. പരീക്ഷാകേന്ദ്രം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ടാഗോര്‍ നികേതന്‍. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

error: Content is protected !!