
പരീക്ഷാ അപേക്ഷ
എൻജിനീയറിങ് കോളേജുകളിലെ (സർവകലാശാലാ എൻജിനീയറിങ് കോളേജ് (സി.യു. – ഐ.ഇ.ടി.) ഒഴികെ) ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മെയ് അഞ്ചു വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 24 മുതൽ ലഭ്യമാകും.
എം.പി.എഡ്. പ്രവേശനത്തില്‍ വയസ്സിളവ്
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പി.ജി. പഠന ബോര്‍ഡ് തീരുമാന പ്രകാരം 2025-26അധ്യയന വര്‍ഷത്തെ എം.പി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.ഇ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷവും എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷവും ഇളവനുവദിച്ചിട്ടുണ്ട് . (ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധി 25 വയസ്സ്) ഫോണ്‍: 0494 2407016, 2407017. സുവേഗ- 0494-2660600
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി, വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍ – നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
—