പ്രോജക്ട് മോഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റില്‍ പ്രോജക്ട് മോഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന  ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്‌സ്, പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് & അനലിറ്റിക്‌സ് എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് അവസാനിക്കും.


പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (admission.uoc.ac.in ഫോണ്‍ : 0494 2407016, 2407017)


ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 645/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 285/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 95 രൂപ അടയ്‌ക്കേണ്ടതാണ്.


പ്രോഗ്രാം, നടത്തപ്പെടുന്ന സെന്റര്‍ / പഠന വകുപ്പ്, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍ ചുവടെ


ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ & റിസര്‍ച്ച് സെന്റര്‍


0494 2407279, 2401971).


പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്‌സ് (ബോട്ടണി പഠന വകുപ്പ്, 0494 2407406, 2407407).  


പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് & അനലിറ്റിക്‌സ് (കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പ് 0494 2407325).  

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in -> Diploma -> Project Mode Diploma-Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ഒ.ടി.പി. (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ അവരുടെതോ അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷന്‍ ഫീസടയ്ക്കേണ്ടത്. Final Submit & Pay എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുന്‍പേ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. ഇതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. പ്രിന്റൗട്ടില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.


പ്രവേശന പരീക്ഷ തിയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പ്രവേശനം ആരംഭിക്കുന്ന തിയ്യതി തുടങ്ങിയ വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പസിദ്ധീകരിക്കുന്നതാണ്.

പ്രത്യേക പരീക്ഷ

എന്‍.സി.സി. ക്യാമ്പില്‍ പങ്കെടുത്തത് കാരണം നാലാം സെമസ്റ്റര്‍ ബി.കോം. ഏപ്രില്‍ 2024, എന്‍.സി.സി./സ്‌പോര്‍ട്‌സ് പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബി.എ./ ബി.എസ് സി. ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകളെഴുതാന്‍ കഴിയാത്തവര്‍ക്കുമുള്ള പ്രത്യേക പരീക്ഷ ജൂണ്‍ 10-ന് തുടങ്ങും.


എന്‍.സി.സി. ക്യാമ്പില്‍ പങ്കെടുത്തത് കാരണം നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കുള്ള പ്രത്യേക പരീക്ഷ 13-ന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. സമയക്രമം വെബ്‌സൈറ്റില്‍.  

പരീക്ഷാഫലം

2024 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. സപ്ലിമെന്ററി (സി.സി.എസ്.എസ്.) 2021 മുതല്‍ 2023 വരെ പ്രവേശനം വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റര്‍ എം.കോം. (സി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!