
ഗ്രാജ്വേഷൻ സെറിമണി: കൂടുതൽപ്പേർക്ക് അവസരം
ജൂലൈ 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ചടങ്ങായ ‘ഗ്രാജ്വേഷൻ സെറിമണി 2025’ – ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ 15 വരെ നീട്ടി. 2022 പ്രവേശനം ബി.വോക്, 2022 അധ്യയന വർഷം സർവകലാശാലയുടെ വിവിധ ഓട്ടോണമസ് കോളേജുകളിൽ പ്രവേശനം നേടിയവർ, 2020 പ്രവേശനം ബി.ആർക്., 2021 പ്രവേശനം ബി.ടെക്. എന്നിവയിൽ യോഗ്യരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കു ന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും. ചടങ്ങ് വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29-ന് തുടങ്ങും. ബിരുദദാന ചടങ്ങ് നടക്കുന്ന ജില്ല, തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ : 1. വയനാട് – ജൂലൈ 29 – എൻ.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. 2. കോഴിക്കോട് – ജൂലൈ 30 – ഫാറൂഖ് കോളേജ്. 3. മലപ്പുറം – ആഗസ്റ്റ് ആറ് – എം.ഇ.എസ്. കോളേജ് പൊന്നാനി. 4. പാലക്കാട് – ആഗസ്റ്റ് ഏഴ് – അഹല്യ കോളേജ് ( സ്കൂൾ ഓഫ് കോമേഴ്‌സ് ആന്റ് മാത്തമാറ്റിക്സ് ) പാലക്കാട്. 5. തൃശ്ശൂർ – ആഗസ്റ്റ് 12 – വിമല കോളേജ് തൃശ്ശൂർ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ: 0494 2407200, 2407239, 2407267.
പി.ആർ. 880/2025
പി.ജി. പ്രവേശനം 2025
ജൂലൈ 13 വരെ തിരുത്തൽ സൗകര്യം ലഭ്യമാകും
2025 – 26 അധ്യയന വർഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്തിനു മുമ്പായി നേരത്തെ സമർപ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകള്‍ (മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി., ഡിഗ്രീ രജിസ്റ്റർ നമ്പർ, ജനന തിയ്യതി എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ജൂലൈ 11 മുതൽ 13-ന് വൈകിട്ട് നാലും മണി വരെ ലഭ്യമാകും. ഒരു തവണ മാത്രമേ തിരുത്തൽ സൗകര്യം ലഭ്യമാകൂ. തിരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്താല്‍ മാത്രമേ അപേക്ഷ പൂർണമാകൂ. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി മുഴുവൻ ഹയർ ഓപ്ഷനുകളും റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തൽ സൗകര്യം ലഭ്യമാകും. സാങ്കേതിക കാരണങ്ങളാൽ ഹയർ ഓപ്ഷൻ റദ്ദായിപ്പോയവരുടെ ഹയർ ഓപ്ഷൻ ഈ കാര്യം സൂചിപ്പിച്ച് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷച്ചാൽ പ്രസ്തുത ഓപ്ഷനുകൾ പുനഃസ്ഥാപിച്ചു നൽകും. ഒന്നാമത്തെയോ രണ്ടാമത്തെയോ അലോട്ട്മെന്റുകളിലുൾപ്പെട്ട് മാൻഡേറ്ററി ഫീസടക്കാത്തതിനാലോ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാത്തതിനാലോ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്തായവർക്കും റാങ്ക് ലിസ്റ്റിലുൾപ്പെടുന്നതിനായി തിരുത്തൽ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. തിരുത്തിയവർ ഫൈനലൈസ് ചെയ്‌താൽ മാത്രമേ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കൂ. പ്രൊവിഷണൽ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് ജൂലൈ 16-നും അന്തിമ റാങ്ക് ലിസ്റ്റ് 18-നും പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവരെ നിലവിലെ അപേക്ഷ പ്രകാരം വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. തിരുത്തൽ സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുക. വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രകാരമുള്ള കോളേജ് പ്രവേശനം ജൂലൈ 21 മുതൽ ആരംഭിക്കുന്നതാണ്. രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള സീറ്റ് ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ജൂലൈ 11-ന് രണ്ടു മണി മുതൽ ലഭ്യമാവും.
പി.ജി. പ്രവേശനം 2025: ലേറ്റ് രജിസ്‌ട്രേഷൻ
2025 – 26 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ലേറ്റ് ഫിയോടുകൂടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ജൂലൈ 19 മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) ലഭ്യമാകും. എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിലേക്കുള്ള ലേറ്റ് രജിസ്ട്രേഷന് നോൺ – ഇംഗ്ലീഷ് (ബിരുദ തലത്തിൽ ഇംഗ്ലീഷ് കോർ വിഷയമായി പഠിക്കാത്തവർ) വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കില്ല.
പി.ആർ. 881/2025
അരണാട്ടുകര ബി.എഡ്. സെന്ററിൽ
ഗസ്റ്റ് അധ്യാപക നിയമനം
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 14-ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ബയോഡാറ്റയും മതിയായ രേഖകളും സഹിതം [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0487-2382977.
പി.ആർ. 882/2025
വടകര സി.സി.എസ്.ഐ.ടിയിൽ
എം.സി.എ. സീറ്റൊഴിവ്
വാടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. ഇ.ഡബ്ല്യൂ.എസ്. – ഒന്ന്, എസ്.സി. – അഞ്ച്, എസ്. ടി. – രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 14-ന് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446185070.
പി.ആർ. 883/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS PG – 2019 സ്‌കീം – 2020 പ്രവേശനം) എം.എ. ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം. എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.കോം, എം.എ., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, എം.എച്ച്.എം., എം. എസ്. സി., എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ. (ഡിസാസ്റ്റർ മാനേജ്‍മെന്റ്), എം.ടി.എച്ച്.എം., എം.ടി.ടി.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS PG SDE – 2019 സ്‌കീം – 2019 പ്രവേശനം) എം.എ., എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 884/2025
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (CCSS PG – 2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 885/2025
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് ആന്റ് ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പി.ആർ. 886/2025