കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. ഓഫീസ് പ്രവര്‍ത്തനം ഭാഗികം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം കലാ-കായികമേള നടക്കുന്നതിനാല്‍ ഫെബ്രുവരി 2, 3, 4 തീയതികളില്‍ എസ്.ഡി.ഇ. ഓഫീസ് ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അന്നേ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ വരുന്നത് പരിമിതപ്പെടുത്തണമെന്നും പരമാവധി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും  എസ്.ഡി.ഇ. ഡയറക്ടര്‍ അറിയിച്ചു.     പി.ആര്‍. 138/2023

ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗം ലണ്ടന്‍ റോയല്‍ സൊസൈറ്റിയുമായും ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുമായി സഹകരിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1-ന് സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 3-ന് സമാപിക്കും.      പി.ആര്‍. 139/2023

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.     പി.ആര്‍. 140/2023

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 15-ന് തുടങ്ങും.

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 14-ന് തുടങ്ങും.     പി.ആര്‍. 141/2023

കാലിക്കറ്റ് വിദൂരവിഭാഗം കായികമേള
വനിതാ ഫുട്‌ബോളില്‍ തൃശ്ശൂര്‍ ജേതാക്കള്‍,
വോളിബാളില്‍ പാലക്കാട്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയിലെ വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ തൃശ്ശൂര്‍ മേഖല ചാമ്പ്യന്മാര്‍. അഞ്ജലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ തൃശ്ശൂര്‍ സോണ്‍ പാലക്കാട് സോണിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം.
വനിതാ വോളിബാളില്‍ പാലക്കാടാണ് ചാമ്പ്യന്മാര്‍. മലപ്പുറം രണ്ടാം സ്ഥാനം നേടി.
പുരുഷ വിഭാഗം ഫുട്‌ബോള്‍, വോളിബാള്‍, ബാഡ്മിന്റണ്‍ ഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച രാവിലെ നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ 3000മീ. ഓട്ടത്തോടെ രാവിലെ ആറരക്ക് തുടങ്ങും.
കായികമേള ഉദ്ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാങ്കണ്ടി മീത്തല്‍, അസി. രജിസ്ട്രാര്‍മാരായ എം.വി. രാജീവന്‍, ടി. ജാബിര്‍, അസി. പ്രൊഫസര്‍ കെ.പി. അജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കലാമത്സരങ്ങള്‍ ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് തുടക്കമാകും. സര്‍വകലാശാലാ സെമിനാര്‍ ഹാള്‍, ഓഡിറ്റോറിയം, എസ്.ഡി.ഇ. സെമിനാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിഭാഗം കായികമേള വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിഭാഗം കായികമേളയിലെ വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ ജേതാക്കളായ തൃശ്ശൂര്‍ മേഖലാ ടീമിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫി സമ്മാനിച്ചപ്പോള്‍

error: Content is protected !!