വിവര്‍ത്തനത്തില്‍ പഞ്ചദിന ദേശീയ ശില്പശാല
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ അറബി സാഹിത്യ വിവര്‍ത്തനത്തില്‍ ദേശീയ ശില്പശാല നടക്കുന്നു. ഡോക്കുമെന്റ് ട്രാന്‍സ്ലേഷന്‍, സാഹിത്യ വിവര്‍ത്തനം, ഇന്ത്യന്‍ സാഹിത്യ വിവര്‍ത്തനം , ചരിത്ര രേഖാ വിവര്‍ത്തനം എന്നീ മേഖലയില്‍ ഊന്നിയാണ് ശില്പശാല. റെസിഡന്‍ഷ്യല്‍ ക്യാമ്പായിരിക്കും. ഹോസ്റ്റല്‍ ഫീ നല്‌കേണ്ടിവരും. അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും അറബി ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഒരു കോളേജില്‍ നിന്നും പരമാവധി മൂന്നുപേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രിന്‍സിപ്പളിന്റെ ശുപാര്‍ശ കത്തു സഹിതം അപേക്ഷിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക്കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം വെബ്‌സൈറ്റില്‍ (https://arabic.uoc.ac.in) ലഭ്യമാണ്. പി.ആര്‍. 158/2023
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 പരീക്ഷയുടെ ടീച്ചിംഗ് എബിലിറ്റി പ്രാക്ടിക്കല്‍ 13-ന് തുടങ്ങും.
മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 9-ന് തുടങ്ങും. പി.ആര്‍. 159/2023