അടിസ്ഥാന സൗകര്യവും അക്കാദമിക് മുന്നേറ്റവും
ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് മുന്നേറ്റത്തിനും ഊന്നല്‍ നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 2023-24 വര്‍ഷത്തില്‍ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപയുടെയും പദ്ധതിയേതര വിഭാഗത്തില്‍ 32.10 കോടി രൂപയുടെയും പ്രത്യേക പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 206.90 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ ധനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ പ്രൊഫ എം.എം. നാരായണനാണ് അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ബാക്കി ഉള്‍പ്പെടെ 822.05 കോടി രൂപ വരവും 615.14 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. നിലവില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കായി 6.65 കോടി രൂപയും നൂതന പദ്ധതികള്‍ക്കായി 5.85 കോടി രൂപയും സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്നു മാറ്റിവെച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം, പഠനവകുപ്പ് യൂണിയന് ആറ് ലക്ഷം, ഫെലോഷിപ്പുകള്‍ക്കായി 220 ലക്ഷം, മെറിറ്റ് സ്‌കോളര്‍ഷിപ്പിന് 25 ലക്ഷം എന്നിങ്ങനെയാണ് നീക്കിവെച്ചിരിക്കുന്നത്. പ്രധാന പദ്ധതികളും നീക്കിവെച്ച തുകയും:
ഐ.ടി. അടിസ്ഥാന സൗകര്യവികസനം (6.4 കോടി), ആധുനികീകരണം (ആറ് കോടി), അഗ്‌നിരക്ഷാ സംവിധാനം (25 ലക്ഷം), ഐ.ടി.എസ്.ആര്‍. ഹോസ്റ്റല്‍ നിര്‍മാണം (രണ്ട് കോടി), ഗവേഷണ പ്രോത്സാഹനം (ഒരു കോടി), ലൈബ്രറി ശാക്തീകരണം (2.05 കോടി), കാമ്പസ് അടിസ്ഥാന സൗകര്യവികസനം (5.5 കോടി), ഹരിത കാമ്പസ് (50 ലക്ഷം). പദ്ധതിയേതര വിഭാഗത്തില്‍ മലബാര്‍ പഠനകേന്ദ്രം, വിജ്ഞാന വ്യാപന കേന്ദ്ര നിര്‍മാണം, സൗരോര്‍ജം-മഴ വെള്ള സംഭരണം, ചെറുകിട ഗവേഷണ പദ്ധതികള്‍ക്ക് സീഡ് മണി എന്നിവയ്ക്കായി ഒരു കോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള ഫ്ളാറ്റിന് മൂന്ന് കോടി, അയങ്കാളി, അംബേദ്കര്‍ ചെയറുകള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം, അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് 10 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. 9719 ഡിഗ്രി, 4653 പി.ജി., 15 എം.ഫില്‍., 58 പി.എച്ച്.ഡി. എന്നിവക്കും സെനറ്റ് അംഗീകാരം നല്‍കി. പി.ആര്‍. 249/2023
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി മാര്‍ച്ച് 7-ന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407325. പി.ആര്‍. 250/2023
ബി.പി.എഡ്. ടീച്ചിംഗ് പ്രാക്ടീസ്
മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ് പ്രാക്ടിക്കല്‍ മാര്‍ച്ച് 6-ന് തുടങ്ങും. പി.ആര്‍. 251/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഏഴാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 17 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 252/2023
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, ബിസിനസ് എക്കണോമിക്‌സ്, എം.എസ് സി. അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ക്ലിനിക്കല്‍ സൈക്കോളജി, ജനറല്‍ ബയോടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 253/2023