കയറ്റുമതി-വ്യവസായ വികസനത്തിന്
കാലിക്കറ്റ് സര്‍വകലാശാലയും കേരള കയറ്റുമതി ഫോറവും ഒന്നിക്കുന്നു
കയറ്റുമതി-വ്യവസായ വികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ കാലിക്കറ്റ് സര്‍വകലാശാലയും കേരള കയറ്റുമതി ഫോറവും ധാരണയായി. സര്‍വകലാശാലാ വ്യവസായ-അക്കാദമിക ശൃംഖലാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും കേരള കയറ്റുമതി ഫോറവും നടത്തിയ ചര്‍ച്ചയിലാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പി.വി.സി. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കേരള കയറ്റുമതി ഫോറം പ്രസിഡണ്ട് ഹമീദ് അലി, സെക്രട്ടറി മുന്‍ഷിദ്, കേരള ചെറുകിട വ്യവസായ സമിതി സെക്രട്ടറി ബാബു മാളിയേക്കല്‍, ജില്ലാ വ്യവസായ കേന്ദ്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലയും കേരള കയറ്റുമതി ഫോറവും തമ്മില്‍ ധാരണാപത്രം കൈമാറുന്നു. പി.ആര്‍. 337/2023
ഹിന്ദി ഗവേഷണ-ലേഖന ശില്‍പശാല
ഭാരതീയ ഭാഷാസമിതിയും കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ഗവേഷണ അക്കാദമിക ലേഖന ശില്‍പശാലക്ക് തുടക്കമായി. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്, പ്രൊഫ. വി. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ശശിമുദിരാജ് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി) പ്രൊഫ. സുധാസിംഗ് (ദില്ലി യൂണിവേഴ്‌സിറ്റി), പ്രൊഫ. രാകേഷ് മിശ്ര (മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്‌സിറ്റി, വാര്‍ധ), പ്രൊഫ. പ്രശാന്ത് കുമാര്‍ എന്‍. (കാലടി സംസ്‌കൃത സര്‍വകലാശാല), പ്രൊഫ. ദിനേശന്‍ വടക്കിനിയില്‍, ഡോ. വിമല്‍ കുമാര്‍ (എം.ജി. യൂണിവേഴ്‌സിറ്റി കോട്ടയം), ഡോ. വൈഭവ സിംഗ് (അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി), ഡോ. വിനോദ് വി.എം., ഡോ. പ്രശാന്ത് എം. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), അനിലേഷ് ടി.ടി. തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ശില്‍പശാല 18-ന് സമാപിക്കും. പി.ആര്‍. 338/2023
പി.ജി. അസൈന്‍മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസവിഭാഗം 2019 പ്രവേശനം എം.എം., എം.എസ് സി., എം.കോം. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ 1, 2 സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്‌സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ 30-ന് മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയില്‍ എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407494. പി.ആര്‍. 339/2023
പരീക്ഷകളില്‍ മാറ്റം
മാര്‍ച്ച് 14-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 പരീക്ഷകളും ബി.വോക്. നവംബര്‍ 2021, 2022 പരീക്ഷകളും ഏപ്രില്‍ 5-ലേക്കും മാര്‍ച്ച് 15-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 പരീക്ഷകള്‍ മാര്‍ച്ച് 28-ലേക്കും മാര്‍ച്ച് 28-ന് നടത്താന്‍ നിശ്ചയിച്ച യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളും മാര്‍ച്ച് 31-ലേക്കും മാറ്റിയിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 340/2023
പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 28-ന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 5-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും.
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.ജി.ഡി.എ. നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും. പി.ആര്‍. 341/2023
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. പി.ആര്‍. 342/2023