യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജീവനക്കാര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഗണിതശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. രാജി പിലാക്കാട്ട്, സ്ത്രീപഠന വിഭാഗം പ്രൊഫസര്‍ ഡോ. മോളി കുരുവിള, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം പ്രൊഫസര്‍ ഡോ. ബി. ജോണ്‍സണ്‍, ഇംഗ്ലീഷ് പഠന വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എം. ഷെരീഫ്, അക്കാഡമിക് സ്റ്റാഫ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.വി. സുധാകരന്‍, ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. മുരളീധരന്‍, പരീക്ഷാ ഭവന്‍ ഹയര്‍ ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ മധുസൂദനന്‍ ചെങ്ങാട്ട്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പി. പരമേശ്വരന്‍, സര്‍വകലാശാലാ പ്രസ് ബൈന്റര്‍ എം.പി. ആന്റു എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാരം നല്‍കി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ് വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ കെ. ബിജു ജോര്‍ജ്ജ്, സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഡയറക്ടര്‍ ബോര്‍ഡംഗം ഡോ. യൂസഫ്, അധ്യാപക-അനധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍. 403/2023
ഉറുദു അന്തര്‍ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗം ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ഉറുദു ഭാഷയും ഇന്ത്യന്‍ സംസ്‌കാരവും’ എന്ന വിഷയത്തില്‍ ഏപ്രില്‍ 3, 4, 5 തീയതികളില്‍ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് സെമിനാര്‍ നടക്കുന്നത്. 3-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കനേഡിയന്‍ റൈറ്റേഴ്‌സ് യൂണിയന്‍ അംഗം കൂടിയായ പ്രമുഖ ഉറുദു സാഹിത്യകാരന്‍ ഡോ. സയ്യദി തഖീ ആബ്ദി മുഖ്യപ്രഭാഷണം നടത്തും. ജാന്‍കി പ്രസാദ് ശര്‍മ, പ്രൊഫ. സുബേന്ദു ഘോഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാനഡ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം മുപ്പതോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കാളികളാകും. ഉറുദു ഭാഷാ പ്രതിഭകളെ ആദരിക്കല്‍, പുസ്തക പ്രകാശനം, കലാപരിപാടികള്‍ എന്നിവയും നടക്കും. പി.ആര്‍. 404/2023
അസി. പ്രൊഫസര്‍ നിയമനം – വാക്-ഇന്‍-ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാത്തമറ്റിക്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 2-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക്-ഇന്‍-ഇന്റര്‍വ്യു ഏപ്രില്‍ 10-ന് രാവിലെ 10.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.വിശദവിവരങ്ങള്‍ എസ.ഡി.ഇ. വെബ്‌സൈറ്റില്‍. പി.ആര്‍. 405/2023
ഗസ്റ്റ് അദ്ധ്യാപകനിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ നിലവിലുള്ള താല്‍കാലിക അദ്ധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 5-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407363. പി.ആര്‍. 406/2023
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി, ഇലക്‌ട്രോണിക്‌സ്, എം.കോം. നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 407/2023