കാലിക്കറ്റ് സര്‍വകലാശാലയും കോംട്രസ്റ്റ് കണ്ണാശുപത്രിയും
ഗവേഷണ സഹകരണത്തില്‍
പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രരോഗങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ഗവേഷണ പദ്ധതിക്കായി കാലിക്കറ്റ് സര്‍വകലാശാലയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സഹകരിക്കുന്നു. നേത്രരോഗങ്ങളായ തിമിരം, പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചവൈകല്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗവും കോംട്രസ്റ്റും ഗവേഷണം ആരംഭിക്കുന്നത്. ഇതിനായി ബയോടെക്‌നോളജി പഠനവിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. അനു ജോസഫിന് 11 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ട് അനുവദിച്ചു. ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, കോം. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ.കെ. വര്‍മ, സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗം മേധാവി ഡോ. കെ.കെ. ഇല്യാസ്, കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ ഡോ. എബ്രഹാം ജോസഫ്, ഡോ. അനു ജോസഫ്, കോംട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.എസ്. പ്രകാശ്, ഡോ. ഹുസ്‌ന നൗഫല്‍, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഒ.കെ. അജ്മല്‍ അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗവും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം കൈമാറുന്നു. പി.ആര്‍. 467/2023
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ
സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 26-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ആതിഥേയത്വം വഹിക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ-വനിതാ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 26 മുതല്‍ 30 വരെ നടക്കും. പുരുഷ വിഭാഗത്തില്‍ 24 ടീമുകളും വനിതാ വിഭാഗത്തില്‍ 20 ടീമുകളും മത്സരത്തിനെത്തും. സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ടു ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. 26-ന് രാവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. നിലവില്‍ ഇരുവിഭാഗങ്ങളിലും അഖിലേന്ത്യാ ചാമ്പ്യന്‍മാരാണ് കാലിക്കറ്റ് സര്‍വകലാശാല. പി.ആര്‍. 468/2023
സമ്മര്‍ കോച്ചിംഗ് ക്യാമ്പ് രണ്ടാം ഘട്ടം
പ്രവേശനം ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കായികപഠന വിഭാഗം നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ആരംഭിച്ചു. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ഹാന്റ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഖോ-ഖോ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കബഡി, നീന്തല്‍ എന്നീ ഇനങ്ങളിലാണ് പരിശീലനം. 7 വയസു മുതല്‍ 18 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. നീന്തലിന്റെ പ്രായപരിധി 6 വയസു മുതല്‍ 17 വയസുവരെയാണ്. ക്യാമ്പ് മെയ് 4-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഫീസ് അടച്ച് റസീറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം മെയ് 4 വരെ കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റിലും പഠനവിഭാഗം ഓഫീസിലും ലഭ്യമാണ്. ഫോണ്‍ 9961690270 (നീന്തല്‍), 8089011137 (മറ്റിനങ്ങള്‍). പി.ആര്‍. 469/2023
പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും ഏപ്രില്‍ 25 മുതല്‍ അപേക്ഷിക്കാം. പി.ആര്‍. 470/2023
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 471/2023
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 26, 27, 28 തീയതികളില്‍ നടക്കും. പി.ആര്‍. 472/2023