
ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-എച്ച്.ആര്‍.ഡി.സി.യില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 529/2023
അറബിക് അസി. പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 530/2023
സംസ്‌കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃതി പരിശീലനം സംഘടിപ്പിക്കുന്നു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ 15 മുതല്‍ 19 വരെ സനാതന ധര്‍മപീഠം ഹാളിലാണ് പരിശീലനം. ഫോണ്‍ 9447261134. പി.ആര്‍. 531/2023
പരീക്ഷ
എസ്.ഡി.ഇ. 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദവിദ്യാര്‍ത്ഥികളുടെ 2 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷകള്‍ 8-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും. പി.ആര്‍. 532/2023
പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. പി.ആര്‍. 533/2023
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം. പി.ആര്‍. 534/2023
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 535/2023