കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എച്ച്.ആര്‍.ഡി.സി. പരിശീലന പരിപാടികള്‍

കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പരിപാടികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 2407351.    പി.ആര്‍. 639/2023

പി.ജി. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  0494 2400288, 2407356.     പി.ആര്‍. 640/2023

പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് തുടങ്ങും.    പി.ആര്‍. 641/2023

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക് ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 6-ന് തുടങ്ങും.     പി.ആര്‍. 642/2023

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബി.എച്ച്.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 9 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.     പി.ആര്‍. 643/2023

error: Content is protected !!