കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കോഴ്സ് അറിയിപ്പുകൾ, ജോലി അവസരങ്ങൾ

ബിരുദ പ്രവേശനം

2022-23 അദ്ധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റും അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 3 മണിക്കകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷം വേണം പ്രവേശനം നേടാന്‍. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.     പി.ആര്‍. 1288/2022

കൊമേഴ്‌സ് അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 22-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലുള്ള ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1289/2022

ഇന്റഗ്രേറ്റഡ് പി.ജി. വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌നില പരിശോധിക്കാവുന്നതാണ്. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മുന്‍ഗണനാക്രമത്തില്‍ കോളേജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുക.     പി.ആര്‍. 1290/2022

ബി.എഡ്. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 4 മണിക്കു മുമ്പായി സ്ഥിരം / താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.     പി.ആര്‍. 1291/2022

സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 19 മുതല്‍ കോളേജുകളില്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടണം. ഫോണ്‍ 0494 2407016, 2660600     പി.ആര്‍. 1292/2022

ബിരുദ പഠനം തുടരാനവസരം

അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബി.എ., ബി.എസ് സി മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി തുടര്‍ പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. 100 രൂപ ഫൈനോടു കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288, 2407494.    പി.ആര്‍. 1293/2022

ബി.എസ്.ഡബ്ല്യു. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ ബി.എസ്.ഡബ്ല്യു. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 22-ന് രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 0496 2991119.     പി.ആര്‍. 1294/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഒന്നാം വര്‍ഷ / 1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍  ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.      പി.ആര്‍. 1296/2022

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 11-ന് തുടങ്ങും.

സൗജന്യ കായികക്ഷമതാ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, കേരളാ പി.എസ്.സി. നടത്തുന്ന യൂണിഫോം സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. യൂണിഫോം സേനകളില്‍ നിയമനത്തിനുള്ള മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 0494 2405540, 9388498696, 7736264241.     പി.ആര്‍. 1298/2022

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ ഒഴിവുള്ള എം.എഡ്. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20-ന് രാവിലെ 10.30-ന് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ പഠനവിഭാഗം വെബ്‌സൈറ്റില്‍.     പി.ആര്‍. 1299/2022

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഹിന്ദി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം ജനറല്‍ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നു. ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ 0494 2407494 എന്ന നമ്പറില്‍ ബന്ധപ്പെടുക.    പി.ആര്‍. 1300/2022

മാര്‍ക്ക് ലിസ്റ്റ് വിതരണം

എം.എ. സോഷ്യോളജി ഒന്നാം വര്‍ഷ മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് മെയിന്‍ സെന്ററുകളില്‍ ലഭ്യമാണ്.      പി.ആര്‍. 1301/2022

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 1302/2022

പരീക്ഷാ അപേക്ഷ

ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.      പി.ആര്‍. 1303/2022

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

20-ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലേക്ക് മാറ്റി.      പി.ആര്‍. 1304/2022

സുവനീര്‍ പ്രകാശനം

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗം പുറത്തിറക്കിയ അന്തര്‍ കലാലയ-സര്‍വകലാശാലാ കായിക മത്സരഫലങ്ങളുടെ സുവനീര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്യുന്നു. സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.  

error: Content is protected !!