കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യു.ജി.സി. യോഗ്യതയുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      

ഐ.ടി.എസ്.ആറില്‍ ബി.എ. സോഷ്യോളജി

വയനാട്ടിലെ ചെതലയത്തുള്ള ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രത്തില്‍ ബി.എ. സോഷ്യോളജിയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അവസരം. അപേക്ഷകര്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. ജൂലൈ 12-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04936 238500, 9605884635, 9961665214.      

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 25-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.      

പുനഃപരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അവസാന വര്‍ഷ / 3, 4 സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍/മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ റദ്ദാക്കിയ സംസ്‌കൃതം 1, 2 പേപ്പറുകളുടെ പുനഃപരീക്ഷ ജൂലൈ 20, 22 തീയതികളില്‍ നടക്കും.      

പരീക്ഷ മാറ്റി

ജൂണ്‍ 24-ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. (2014 മുതല്‍ 2018 വരെ പ്രവേശനം) ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ്-19 പ്രത്യേക പരീക്ഷയും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍ ബി.ടെക്. (2009 മുതല്‍ 2013 വരെ പ്രവേശനം), പാര്‍ട്ട് ടൈം ബി.ടെക്. (2009 മുതല്‍ 2014 വരെ പ്രവേശനം) ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളിലും ഏപ്രില്‍ 2020 കോവിഡ് 19 പ്രത്യേക പരീക്ഷയിലും സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയിലും മാറ്റമില്ല.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 6 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!