കൊണ്ടോട്ടി : ജനുവരി 19 മുതൽ 23 വരെ കൊണ്ടോട്ടി ഇ. എം.ഇ.എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സിസോൺ കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വി എസ് ജോയ് നിർവഹിച്ചു.
കലാ’മ എന്ന പേരാണ് കലോത്സവത്തിന് നൽകിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ നൂറ്റി അൻപതിൽ പരം കോളേജുകളിൽ നിന്നായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ അദ്ധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ജില്ല എക്സിക്യൂട്ടിവ് പി.കെ മുബശ്ശിർ സ്വാഗതം പറഞ്ഞു.
ഇ. എം ഇ. എ കോളേജ് പ്രിൻസിപ്പൽ ഡോ : റിയാദ് എ.എം, ഡോ: വി.പി ഹമീദ് മാസ്റ്റർ, പി.കെ നവാസ്,കബീർ മുതുപറമ്പ്,പി.എച്ച് ആയിഷാ ബാനു, സി.എ അസീസ്, വി.എ വഹാബ്, ഹഖീം തങ്ങൾ, അഷ്റഫ് മടാൻ, എ.മുഹ് യുദ്ധിൻ അലി,ടി.പി നബീൽ, കെ.എം ഇസ്മായിൽ, ബീരാൻ കുട്ടി മാസ്റ്റർ, മുസ്തഫ തങ്ങൾ,വി.പി.ശുക്കൂർ,ഗഫൂർ പള്ളിക്കൽ,യു.കെ.മുഹമ്മദിശ,പി.വി.എ ലത്തീഫ്,പി.വി.ഹസീബ് റഹ്മാൻ, ജമാൽ കരിപ്പൂർ, അലി ചേലേമ്പ്ര, കരിം കാപ്പൻ, അശ്വിൻ നാഥ്, ഫഹീം, എ.ൻ കെ നിഷാദ്, സലാഹുദ്ധീൻ, ഇർഷാദ്, ഷാഹുൽ ഹമിദ് തുടങ്ങിയവർ സംബന്ധിച്ചു.