
മൂത്തേടം : തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുസ്ലീംലീഗിലെ വട്ടത്ത് ഹസീന (52) ആണ് മരിച്ചത് . പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത വീട്ടിലെത്തിയത് . രാത്രി പതിനൊന്നേ 11.15 നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടു ഭർത്താവ് അബ്ദുറഹ്മാൻ മക്കൾ ഷഹാന നിഷാന, റസ. മരുമകൻ റഫീഖ്. കബറടക്കം ഇന്ന് മൂത്തേടം വലിയ ജുമാമസ്ജിദിൽ