Friday, October 16

Tag: Makka accident death

മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാപകടത്തിൽ മരിച്ചു
National

മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാപകടത്തിൽ മരിച്ചു

മക്ക : മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാ പകടത്തിൽ മരിച്ചു. നേരത്തെ ഹജ്ജിനിടെ കാണാതായ വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിൻ്റെ മകൻ റിയാസാണ് മരിച്ചത്. ഭാര്യയും മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
Accident, Other

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വെസ്റ്റ് എടപ്പറ്റയിലെ പരേതനായ പൊറ്റയില്‍ കുഞ്ഞാപ്പുവിന്റെ മകന്‍ ജബ്ബാര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. മക്ക ശുമൈസിക്കടുത്തു ജബ്ബാറും മറ്റു രണ്ടു പേരും സഞ്ചരിച്ച കാര്‍, ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ : മര്‍സീന, മക്കള്‍ : ഷഹീല്‍ഷാന്‍, ഷെനില്‍, ഹൈദിന്‍, ഹൈസിന്‍...
മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു
Accident, Gulf

മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു

മക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ ചെറിയ ബാവയുടെ മകൻ സഫ്‌വാൻ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ മക്കയിലെ സായിദിൽ വെച്ചാണ് അപകടം. നാദക് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് അപകടത്തിൽ പരിക്കേൽകുകയും ചെയ്‌തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹന്നത് ആണ് ഭാര്യ. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെയും എസ് ടി യു നേതാവും മുൻ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ ഉമ്മർ ഒട്ടുമ്മലിന്റെയും സഹോദര പുത്രനാണ് മരണപെട്ട സ്വഫ്‌വാൻ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്....