കോട്ടക്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടക്കല്‍ : സ്വാഗതമാട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്ന് വൈകുന്നേരം 5:10 ഓടെയാണ് അപകടം നടന്നത്.

കാറുകള്‍ക്കിടയില്‍പ്പെട്ട സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!