റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാണിച്ചു ; പൊലീസുകാരനെതിരെ കേസ്

റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീലചേഷ്ടകള്‍ കാട്ടിയെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. തൊടുപുഴ കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പോലീസാണ് കേസെടുത്തത്.

ബുധനാഴ്ച വൈകിട്ട് 6.15ന് ആണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോള്‍ പോലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെത്തി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ട കാണിച്ചെന്നുമാണ് പരാതി. മര്‍ഫിക്കെതിരെ വകുപ്പതല നടപടി എടുക്കുമെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

error: Content is protected !!