വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു കടന്നു കളഞ്ഞു : ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ സ്വദേശി പള്ളിയാലില്‍ സബീര്‍ (33) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ വിദേശത്തേക്ക് കടന്ന പ്രതിയെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

2019 ലാണ് കേസിനാസ്പദമായ സംഭവം.ആലപ്പുഴ സ്വദേശിനിയുമായി സൗഹൃദത്തിലായ ഇയാള്‍ 2019 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ യുവതി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞതോടെ സബീര്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് രാജ്യം വിടുകയുമായിരുന്നു.

തുടര്‍ന്ന് പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതറിയാതെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. കാക്കനാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!