Accident

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ...
Accident

സബറൂദ്ദിന്റെ മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കാന്‍ പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍

പരപ്പനങ്ങാടി : താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചിറമംഗലം സ്വദേശി സബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സിഐഇആര്‍ മദ്രസയിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) ഭാരവാഹികള്‍ അറിയിച്ചു. ഇസിസിസിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വബ്‌റുദ്ദീന്‍. നാടിനും സമൂഹത്തിനും വേണ്ടിയുള്ള സേവനവഴിയില്‍ കര്‍മ്മ നിരതനായിരുന്ന സബ്‌റുദ്ദീന്‍ യുവ തലമുറക്ക് മാതൃകയാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ എന്നും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുമെന്നും ഇ സി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് എം ടി മനാഫ് മാസ്റ്റര്‍, ജന.സെക്രട്ടറി ഇ. ഒ ഹമീദ്, ട്രഷറര്‍ എം ടി അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു. ...
Accident

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് കിണറില്‍ കുടുങ്ങി

തെന്നല : പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ ( ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബ്‌ - റംല ദമ്പതികളുടെ മകന്‍ അശ്‌മിൽ ആണ് മരിച്ചത്. രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് ശിഹാബും കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ...
Accident

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻപീടിയേക്കൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് തനൂബ് (12) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് അപകടം. വീട്ടിൽനിന്ന് സൈക്കിളിൽ കൂട്ടുകാരനോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ്. പഴുർ എഎംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ...
Accident

താനൂര്‍ ബോട്ട് ദുരന്തം ; പണമുണ്ടാക്കാന്‍ മാത്രമായി തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഓര്‍ക്കണമായിരുന്നു ; വി മുരളീധരന്‍

താനൂര്‍ ; ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാന്‍ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികള്‍ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. താനൂര്‍ ബോട്ട് ദുരന്തം നടന്ന് 22 പേര്‍ മരിക്കാനിടയായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന വിവരം നാട്ടുകാര്‍ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂര്‍ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവും പിണറായി ഭരണത്തില്‍ ആര്‍ക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്...
Accident

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍, ഇതുവരെ പിടിയിലായത് 5 പേര്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്റെ പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശന്‍ പൊലീസിന്റെ പിടിയിലായായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും. അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്...
Accident

ബ്രൈക്കിന് പകരം ആക്‌സിലിറേറ്ററില്‍ ചവിട്ടി ; തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം, ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലുണ്ടായിരുന്ന ഡൈലി ഫ്രഷ് ഫിഷ് സ്റ്റാള്‍ എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11.30 ഓടെയായിരുന്നു അപകടം നടന്നത്. ബ്രൈക്ക് ചവിട്ടിയപ്പോള്‍ മാറി ആക്‌സിലേറ്റര്‍ ചവിട്ടി പോയതാണ് അപകട കാരണമെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു ...
Accident

താനൂര്‍ ബോട്ടപകടം ; സ്വാഭാവിക ദുരന്തമല്ല, പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് കാരണം

തിരൂരങ്ങാടി : 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടം സ്വാഭാവിക ദുരന്തമായിരുന്നില്ലെന്നും പലരുടെയും അനാസ്ഥയും അത്യാര്‍ത്തിയും അങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ ബോട്ട് സര്‍വ്വീസുകളെ കുറിച്ചും അത് വരുത്തി വെച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചും ജില്ലാ സമിതികളിലും അല്ലാതെയുമൊക്കെ ലീഗ് എം.എല്‍.എമാര്‍ നിരന്തരം ഉണര്‍ത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ; 22 പേരുടെ ജീവന്‍ നഷ്ടമായി...
Accident

താനൂർ ബോട്ട് ദുരന്തം ; പ്രതി നാസർ റിമാൻഡിൽ

തിരുരങ്ങാടി : 22 പേരുടെ ജീവൻ അപഹാരിച്ച താനൂർ ബോട്ട് അപകടത്തിൽ ബോട്ട് ഉടമ നാസർ റിമാൻഡിൽ. നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റിമാനൻഡിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ബോട്ട് അപകടത്തില്‍ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചയാണ്. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച്‌ എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. പ്രതിക്ക് എതിരിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നു. ...
Accident

താനൂര്‍ ദുരന്തം സര്‍ക്കാരിന്റെ അനാസ്ഥ; അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സര്‍ക്കാരിന്റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം. കേരളത്തില്‍ എത്ര ഹൗസ്‌ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്‌ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ പോലും ഈകാര്യത്തില്‍ സര്‍ക്കാര്‍ തയ്യാറായില്ല. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക...
Accident, Information

താനൂര്‍ ബോട്ട് അപകടം ; പ്രതിയെ ഉടന്‍ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും, അന്വേഷണ സംഘം ഇന്ന് യോഗം ചേരും

മലപ്പുറം: താനൂരില്‍ ഇരുപത്തിരണ്ട് പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കുക. ബോട്ടപകടത്തിന്റെ പ്രത്യേക അന്വേഷണത്തിന് ഉത്തരമേഖല ഐജി മേല്‍ നോട്ടം വഹിക്കും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇന്നലെ കോഴിക്കോട്ട് നിന്നും പിടിയിലായ ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് സംഘം മലപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. പ്രതിക്കെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിയെ കോടതിയിലെത്തിക്കുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹത്തോടെയാകും പ്രതിയെ...
Accident

താനൂര്‍ ബോട്ട് ദുരന്തം ; ബോട്ടിനെതിരെ മന്ത്രിമാരോട് അന്നേ പറഞ്ഞു, അബ്ദുറഹിമാന്‍ തട്ടിക്കയറി… റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി മുഹാജിദ്

പൊന്നാനി : താനൂരില്‍ 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കല്‍ മുഹാജിദ് രംഗത്ത്. താനൂരില്‍ ഫ്‌ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാന്‍ മാന്ത്രിമാര്‍ വന്ന അന്നു തന്നെ 'അറ്റ്‌ലാന്റിക്' ബോട്ട് അനധികൃതമാണെന്നും ബോട്ടിന് റജിസ്‌ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മന്ത്രിമാരോട് പറഞ്ഞിരുന്നെന്നും എന്നാല്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തട്ടിക്കയറിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം ആരോപിച്ചു. 'ബോട്ടിന് റജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് ചോദിച്ചായിരുന്നു മന്ത്രി അബ്ദുറഹ്‌മാന്‍ മുഹാജിദിനോട് തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല...
Accident

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
Accident

താനൂര്‍ ബോട്ട് ദുരന്തം ; തെരച്ചില്‍ ഇന്നും തുടരുന്നു, പ്രതി നാസറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും, സ്രാങ്കും ജീവനക്കാരനും ഒളിവില്‍

മലപ്പുറം: താനൂരില്‍ 22 പേര്‍ മരിച്ച ബോട്ടപകടം ഉണ്ടായ തൂവല്‍ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ തുടരുന്നു. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു. അതേസമയം ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ ബോട്ട് അപകടത്തിലെ പ്രതി നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇന്നലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ...
Accident, Information

ആഘോഷം അനുശോചനമാക്കി റെഡ് ക്രോസ്സ് ദിനം

മലപ്പുറം : ലോക റെഡ് ക്രോസ്സ് ദിനമായ മെയ് 8 ലെ ദിനാചരണവും അനുബന്ധ ആഘോഷവും അനുശോചനമാക്കി റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി. മഞ്ചേരി ടൗണ്‍ഹാളില്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരമുള്ള ലോക റെഡ് ക്രോസ്സ് ദിനത്തിന്റെ ആഘോഷമാണ് 22 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനുശോചന യോഗമാക്കി മാറ്റിയത്. റെഡ് ക്രോസ്സ് അംഗങ്ങളില്‍ പലരും ദുരന്ത സ്ഥലത്ത് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആരവത്തോടെ നടത്തേണ്ടിയിരുന്ന ആഘോഷം അനുശോചന യോഗമായി മാറിയത് തികച്ചും യാദൃശ്ചികം. റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറി ഹുസ്സൈന്‍ വല്ലാഞ്ചിറ ലോക സംഘടനയുടെ പതാകയുയര്‍ത്തി അനുശോചന സന്ദേശം നല്‍കി. ഉമ്മര്‍ കാവനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുല്ലഞ്ചേരി, അലി ഗുരുക്കള്‍, മുഹമ്മദലി ചെരണി, അബ്ദുല്‍ ബാരി, ഉവൈസ് മലപ്പുറം, വി.ഷായിദ് സിയാദ്, മുജീബ് മുട്ടിപ്പാലം, എന്‍.കെ.ഷറീഫ്,...
Accident, Information

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഉടമ നാസര്‍ അറസ്റ്റില്‍

താനൂരില്‍ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍പ്പോയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതിനിടയില്‍ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയല്‍വാസിയും വാഹനത്തില്‍ ഉണ്ടായിരുന്നു. ബോട്ടുനിര്‍മാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്‌ലാന്റിക് എന്ന ബോട്ട് സര്‍വീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തില്‍. ...
Accident

താനൂര്‍ ബോട്ടപകടം: അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വീടുകളിലെത്തി മാനസിക പിന്തുണ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളെ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ചൈല്‍ഡ് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍ താന...
Accident, Information

താനൂര്‍ ബോട്ട് ദുരന്തം : ഒളിവിലുള്ള ബോട്ടുടമയുടെ ചിത്രം പുറത്തുവിട്ടു: വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഊര്‍ജിതമാക്കി.

താനൂര്‍ : താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പി നാസറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനം കൊച്ചിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പോലീസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ പോലീസ് സ്റ്റേഷന് സമീപത്തു തന്നെയാണ് നാസറിന്റെ വീട്. ...
Accident

ഒരുമിച്ച് ഉല്ലാസയാത്ര പോയവർ ഒരുമിച്ച് അന്തിയുറങ്ങും; ഒരു കുടുംബത്തിലെ 11 പേർക്കായി ഒറ്റ കബർ

താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 11 പേരെ ഒരു ഖബറിൽ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11 പേരെയാണ് ഒരേ ഖബറിൽ അടക്കം ചെയ്യുക.പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. മരിച്ചവരിൽ ഒമ്പതുപേർ ഒരു വീട്ടിലും 2 പേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ...
Accident

മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ, മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ടല്ല, ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത് ; ആരോപണവുമായി വിഎസ് ജോയ്

മലപ്പുറം : താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ലെന്ന് ആരോപണം. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.ജോയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി.എസ്.ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ മരണപ്പെട്ടവര്‍ അല്ലാ.. അധികാരി വര്‍ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍.. അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്നു പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച...
Accident

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ്സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മലപ്പുറം : താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് ഹൗസ് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു. എംഎല്‍എമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരില്‍ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം വലുതാണ്....
Accident

താനൂര്‍ ബോട്ടപകടം : ആളുകളുടെ കൃത്യമായ കണക്ക് ലഭ്യമായില്ല, കാണാതായവരെ കുറിച്ച് വിവരമറിയിക്കണമെന്ന് റവന്യൂ മന്ത്രി

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍പെട്ടവരെ കുറിച്ച് കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാറിന് ലഭ്യമല്ല. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര്‍ ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. ബോട്ടില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേര്‍ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. അപകടത്തില്‍പെട്ട ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് പൊലീസ് നിഗമനം...
Accident

താനൂര്‍ ബോട്ടപകടം : മരണം 22 ആയി, കണ്ടെത്തേണ്ടത് ഒരാളെ കൂടി ? നാവികസേന തിരച്ചിലിനെത്തി

താനൂർ: ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുക. അതേസമയം ഉള്‍വലിവുള്ളത് തെരച്ചിലില്‍ വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം അഞ്ച് പേര്‍ തങ്ങള്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും വ്യക്തമാക്കി. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വക...
Accident, Information

ബോട്ട് മുങ്ങി അപകടം മരിച്ചവരുടെ എണ്ണം 13 ആയി ബോട്ട് പൂർണമായും മുങ്ങി പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരണ സംഘ്യ ഇനിയും ഉയർന്നേക്കും. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ് മരിച്ചത്പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ കുഞ്ഞിമ്മു (38),ഓല പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖ് 41 പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്'15 പേരെ കൊള്ളുന്ന ബോട്ടിൽ 30 ഉം 40 ഉം പേരെ കയറ്റുന്നു, ഒരു നിയന്ത്രണവുമില്ല'; താനൂരിലെ അപകട കാരണം പറഞ്ഞ് പ്രദേശവാസികൾ. ബോട...
Accident, Information

റിയാദില്‍ താമസ സ്ഥലത്ത് തീപിടുത്തം ; മലപ്പുറം സ്വദേശികളടക്കം ആറുപേര്‍ മരിച്ചു

റിയാദ് : റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം സ്വദേശികളടക്കം ആറു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ചത്. സൗദി റിയാദിലെ ഖാലിയദിയയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മരിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. പെട്രോള്‍ സ്റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഇവരില്‍ മൂന്ന് പേര്‍ക്ക് താമസാനുമതിയും (ഇഖാമ) ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവരുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോ...
Accident, Information

മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ ഉരുണ്ടുവന്ന് രണ്ടായി പിളര്‍ന്നു ; ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂന്നാര്‍: മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതില്‍ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തില്‍ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള മണ്‍ തിട്ടയില്‍ തട്ടി നില്‍ക്കുകയായിരുന്നു. മൂന്നാര്‍ പെരിയവരക്ക് സമീപമാണ് മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ അടര്‍ന്നു വീണത്. ഈ സമയം റോഡിലൂടെ കടന്നുവന്ന കാറിനു മുകളിലേക്കാണ് പാറ പതിച്ചത്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയിലൂടെ വാഹനം ഓടിച്ചു വന്ന സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്.അന്തോണി രാജിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. താഴേക്കു പതിച്ച പാറ റോഡിനു മുകളിലെ മറ്റ് പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്ന് രണ്ടായി പിളര്‍ന്നതിനാല്‍ ഒരു ഭാഗം മാത്രമാണ് വാഹനത്തി...
Accident

തേങ്ങ ഇടുന്നതിനിടെ തലയിൽ വീണ് മെമ്പർക്ക് പരിക്ക്, പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണു

തിരൂരങ്ങാടി : വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെ തേങ്ങ തലയിൽ വീണ് പഞ്ചായത്ത് മെമ്പർക്കും ഇത് കണ്ട് പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണും പരിക്കേറ്റു. മൂന്നിയൂർ പഞ്ചായത്ത് 6 –ാം വാർഡ് അംഗം പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിനും (25), ഇതുകണ്ട് പേടിച്ച്, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദ് (38) തെങ്ങിൽനിന്നു വീണും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളജിലും സഫീർ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം. സഫീറിന്റെ വീട്ടിൽ വെച്ചാണ് സംഭവം. തേങ്ങ ഇടുന്നതിനിടെ അത് വഴി വന്ന സഫീറിന്റെ തലയിലേക്ക് തേങ്ങ വീഴുകയായിരുന്നു. സംഭവം കണ്ട് പരിഭ്രമിച്ച നൗഷാദ് തെങ്ങിന് മുകളിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. ഇരുവരെയും ചേളാരി ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം റഫർ ചെയ്തു. മുന്നിയൂർ പഞ്ച...
Accident, Information

പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പരപ്പനങ്ങാടി: ട്രെയിനിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു ഷൊർണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ജയ്പൂർ സ്വദേശിക്കാണ് പരിക്ക് ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് സംഭവം. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ എമർജൻസി ഫസ്റ്റ്എയ്ഡ് നൽകി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതര മായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ...
Accident, Information

15 കാരന്‍ ഓടിച്ച കാറിടിച്ച് 11 വയസുകാരി മരിച്ചു ; കുട്ടിക്കും പിതാവിനും എതിരെ കേസെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പതിനഞ്ചുകാരന്‍ ഓടിച്ച കാറിടിച്ച് 11 വയസുകാരി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകള്‍ ദീപികയാണ് മരിച്ചത്. കുട്ടിക്കെതിരെയും പിതാവിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. അപകടത്തില്‍ കാറോടിച്ച 15 കാരനും പരിക്കേറ്റിട്ടുണ്ട്. ദീപിക പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 15 വയസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവര്‍ സീറ്റില്‍ ആണ്‍കുട്ടിയെ കണ്ടത്. പിന്നീട് കുട്ടിയെ പൊലീസില്‍ ഏല്പിച്ചു. ...
Accident, Information

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരകുട്ടിയും മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരി-ബാലുശ്ശേരി പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരകുട്ടിയും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ താവാട്ട് പറമ്പില്‍ ധന്‍ജിത്ത് ( 7) മുത്തച്ഛനായ സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെയും മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളിയേരിയില്‍ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രയിലായിരുന്നു കാറിലുണ്ടായിരുന്നവര്‍. ...
error: Content is protected !!