Friday, August 22

Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ....
Accident

കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേക്ക് പോകുമ്പോൾ അധ്യാപിക ലോറിയിടിച്ചു മരിച്ചു

കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടൻ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കൾ: ഷഹദ ഫാത്തിമ, ഹിദ് ഫാത്തിമ . വീരാജ്പേട്ട സ്വദേശിനിയാണ് റഷീദ....
Accident

ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

തിരൂർക്കാട് : ബൈക്കപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ (19) ആണ് മരിച്ചത്. തിരൂർക്കാട് നസ്‌റ കോളേജ് ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളേജ് യൂണിയൻ ഇലക്ഷനിൽ ഫൈൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗമാണ്. കബറടക്കം ഇന്ന്. മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം, ആർഷിദ....
Accident

ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

ചേലേമ്പ്ര : പന്തീരാങ്കാവിൽബൈക്കിടിച്ച് കാൽനടയാത്രക്കാരനായ കാക്കഞ്ചേരി സ്വദേശി മരിച്ചു. പള്ളിയാളി വേളേരി മാനാടംകണ്ടി വേലായുധന്റെ മകൻ നാരായണൻ (47) ആണ് മരിച്ചത്. ജോലി ചെയ്യുന്ന മിനാസ് ചെരുപ്പ് കമ്പനിയിലേക്ക് നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.അമ്മ ശാന്ത. ഭാര്യ, സുനിത.മക്കൾ: ആരോമൽ, ആര്യ, ആരതി.സഹോദരങ്ങൾ; പത്മാവതി, സതീഷ്.സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ....
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Accident

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്

വെന്നിയൂർ മില്ലിന് സമീപം കാര്‍ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു വെന്നിയൂർ മില്ലിന് സമീപം കാൽനട യാത്രക്കാരനെ ഇടിച്ചു നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു . ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വാഹനാപകടത്തിൽ കാൽ നടയാത്രക്കാരന് പരിക്കേറ്റു. വെന്നിയുർ സ്വദേശി മുഹമ്മദ് കുട്ടി മുസ്ലിയാർക്ക് ആണ് പരിക്കേറ്റത്. ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പറമ്പിൽ പീടിക : വൈദ്യുതി പോസ്റ്റിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പറമ്പിൽ പീടിക ചാത്രത്തോടി കോഴിതൊടി ബീരാൻ കുട്ടി ഹാജിയുടെ മകൻ ഖലീൽ എന്ന കുഞ്ഞിപ്പ (43) ആണ് മരിച്ചത്. ശനിയാഴ്ച്ചയാണ് സംഭവം. ഇലേക്ട്രീഷൻ ആയിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക് 2 മണിക് ചത്രത്തൊടി ജുമാ മസ്ജിദ്‌ൽ. ഭാര്യ, ബുഷ്‌റ കോട്ടൂക്കര. മക്കൾ: ഷഹീം, ശഹീദ. സഹോദരങ്ങൾ: മുഹമ്മദ് ഷാ, അസ്ഹർ, ഫൗസിയ, നസീറ....
Accident

ബൈക്കിൽ ലോറിയിടിച്ച് ദർസ് വിദ്യാർഥി മരിച്ചു.

വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം വെച്ച് ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) മരണപ്പെട്ടു. കടലുണ്ടി പഞ്ചായത്തിലെ ചാലിയപ്പാടം തബ്ലീഗുൽ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള മസ്ജിദിൽ മതപഠന വിദ്യാർഥിയായ മുഹമ്മദ് റിസ് വാൻ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ അക്കൗണ്ടിങ് പഠന കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപെട്ടത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് കിഴക്കേമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.പിതാവ്: അൻവർസലീം. മാതാവ്:സുനീറ. സഹോദരങ്ങൾ:മുഹമ്മദ്‌ ഉക്കാശ്, ഹന്ന ഫാത്തിമ....
Accident

വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ വീടിന്റെ ഗെയ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. തിരൂർ തലക്കടത്തൂരിലാണ് നാടിനെ കണ്ണീരണിയിച്ച കുരുന്നിന്റെ മരണം. ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയ്യാൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം ഗെയിറ്റിൽ കയറി കളിക്കുകയായിരുന്നു സയ്യാൻ. ഇതിനിടെ ഗെയ്റ്റ് മറിഞ്ഞു സയ്യാൻ അതിനടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എ.എം.യു.പി സ്കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയ്യാൻ. വിദേശത്തായിരുന്ന പിതാവ് അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഷിബിലി, ഫാത്തിമ റിസാന, ഷമ്മാസ്, ഷഹന ഷെറിൻ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
Accident

കോട്ടക്കൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ: ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു അപകടം. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും ഇടിച്ച് മറിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് 11:45 നാണ് അപകടം. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. https://youtu.be/2UkpuoIo6Eg വീഡിയോ...
Accident

അരീക്കോട് പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു അപകടം

അരീക്കോട്: അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്. അരീക്കോട് പോലീസിൻ്റെ കറുത്ത ഗൂർഖ ജീപ്പ് പാലപ്പറ്റ വളവിൽ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ അദ്ധേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് ഇൻസ്പെക്ടറെ എടവണ്ണയിൽ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശക്തമായ മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. നേരത്തെയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അമിത വേഗതയിലാണ് പോലീസ് വാഹനം സഞ്ചരിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. അതേ സമയം ഇന്ന് രാവിലെയും അരീക്കോട് പോലീസിൻ്റെ വാഹനം അപകടത്തിൽ പെട്ട...
Accident

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു

കണ്ണൂർ : ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകൻ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിൻ്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി....
Accident

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

വളാഞ്ചേരി : ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വളാഞ്ചേരി ആതവനാട് കാർത്തല ചുങ്കത്ത് വെച്ചാണ് അപകടം. ആതവനാട് പരിതി കാവുങ്ങൽ വെട്ടിക്കാട് ബാപ്പുവിന്റെ മകൻ നാസിഫ് (18)ആണ് മരിച്ചത്. ചോറ്റൂർ സ്വദേശി കളത്തിൽ തൊടി അലിമോൻന്റെ മകൻ ജാസിറിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബൈക്കിൽ ഇടിച്ച ശേഷം ലോറി നാസിഫിന്റെ ദേഹത്തു കയറുകയായിരുന്നു....
Accident

കാരക്കുന്നിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

മഞ്ചേരി : കാരക്കുന്ന് പള്ളിപ്പടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. പുൽപറ്റ കളത്തുംപടി ദാസൻ (42) മാതാവ് സത്യവതി (70) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരാണ്.
Accident

കൊടികുത്തിമല റോഡിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു 2 പേർ മരിച്ചു

പെരിന്തൽമണ്ണ : അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു.സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിൻ്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ വള്ളൂരാൻ നിയാസ് (19) പരിക്കേറ്റു മൗലാന ആശുപത്രിയിൽ ചികിത്സയിലുണ്ട്....
Accident

ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം : ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇരുമ്പുഴി വടക്കുംമുറി പാറക്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർത്ഥി മുങ്ങിമരണപ്പെട്ടു. മഅദിൻ കോളേജിൽ പഠിക്കുന്ന കോട്ടക്കൽ രണ്ടത്താണി പൂവൻചിന സ്വദേശി കോട്ടയിൽ കുഞ്ഞാലിയുടെ മകൻ നാദിസ് അലി യാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ ആയിരുന്നു അപകടം. നാട്ടുകർ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തി മൃദുദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി....
Accident

തിരൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ വീണു മരിച്ചു

തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ വീണുമരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത് ത്രിക്കണ്ടിയൂർ എൽഐസിക്ക് പിന്നിൽ കാവുങ്ങൽ പറമ്പിൽ നൗഷാദ് - രജില ദമ്പദികളുടെ മകൻ അമൻ, പറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ് - റഹിയാനത്ത് ദമ്പദികളുടെ മകൾ ഫാത്തിമ റിയ എന്നിവരാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്....
Accident

ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു

അന്തിക്കാട്: ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു. പഴുവിൽ കിഴുപ്പിള്ളിക്കര സെന്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് - നസീബ ദമ്പതികളുടെ മകൻ ഷദീദ്(5) ആണ് മരിച്ചത്. പഴുവിൽ സെന്റ് ആന്റസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. പനി ബാധിച്ചിരുന്നു. ഇതിനിടെ ഛർദി അനുഭവപ്പെടുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഉടൻ പഴുവിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല....
Accident

മണ്ണാർക്കാട് കാറപകടം: പരിക്കേറ്റ രണ്ടാമത്തെ വെന്നിയുർ സ്വദേശിയും മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ രണ്ടാമത്തെ യാളും മരിച്ചു. വെന്നിയുർ കപ്രാട് തണ്ടാംപറമ്പിൽ അപ്പുണ്ണിയുടെ മകൻ രാമചന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) കഴിഞ്ഞ 22 ന് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് ആര്യമ്പാവിന് സമീപം കൊമ്പത്ത് വെച്ചായിരുന്നു അപകടം. രാമചന്ദ്രൻ കുടുംബ സമേതം തൃശ്ശൂരിൽ പോയി മടങ്ങവെയാണ് അപകടം. മരിച്ച ഡ്രൈവർ ഗോപി ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിയും രാമചന്ദ്രനും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
Accident

മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്....
Accident

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു

കൊണ്ടോട്ടി : റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം സ്വദേശി നാരിമടക്കൽ മൊയ്ദീൻ കുട്ടി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ കൊണ്ടോട്ടി നീറാട് വെച്ച് ആണ് അപകടം. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ പിറകെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്കിൽ കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാര പരിക്കേറ്റു....
Accident

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി....
Accident

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

വളാഞ്ചേരി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് - നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയാണ് കുട്ടിയെ കിണറിൽ നിന്നും പുറത്തെടുത്തത്, വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തീരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും....
Accident

കോണിപ്പടിയിൽ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി : വീട്ടിലെ കോണിക്ക് മുകളിൽ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താഴെചിനയിലെ ചെമ്പന്തറ അബൂബക്കറിന്റെ മകൾ അജിന ഫാത്തിമ (6) ക്കാണ് പരിക്കേറ്റത്. വീട്ടിനുള്ളിലെ കോണിക്ക് മുകളിൽ നിന്ന് താഴേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ തിരിച്ചു വരവിനായി പ്രാര്ഥനയിലാണ് വീട്ടുകാരും നാട്ടുകാരും....
Accident

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മരിച്ചു. വളാഞ്ചേരി സ്വദേശി ചത്തൊളി മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസ് (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വെന്നിയൂർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പിക്കപ്പിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു....
Accident

മണ്ണാർക്കാട് കാറപകടത്തിൽ പരിക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു. വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് കൊമ്പത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തിന്റെ കുടുംബത്തിന്റെ യാത്രക്ക് കാറിൽ ഡ്രൈവറായി പോയതായിരുന്നു. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച മരിച്ചു. സംസ്കാരം ഞായറാഴ്ച. ഭാര്യ മിനി. മക്കൾ: ശിവന്യ, ഷാരോൺ.സഹോദരങ്ങൾ: കൃഷ്ണൻ,മോഹനൻ,ദാസൻ, രവി, സാവിത്രി, രാധ, സ്മിത...
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
Accident

വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

ദേശീയപാത വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.50 ന് വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. അപകടത്തിൽ പിക്കപ്പ് ലോറി ഡ്രൈവർ വളാഞ്ചേരി സ്വദേശി സൽമനുൽ ഫാരിസിന് (24) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പിക്കപ്പ് ഇടിച്ചു ബൈക്ക്‌ യാത്രികൻ മരിച്ചു

മഞ്ചേരി: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുല്ലൂർ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകൻ നൂറുദ്ദീൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ആണ് അപകടം. മഞ്ചേരിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദീന്റെ ബൈക്കിൽ എതിരെ വന്ന പിക്കപ്പ് ഇടിക്കുക യായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ് സാബിത്ത്, ആർഷൽ...
Accident

വള്ളിക്കുന്ന് പൊറാഞ്ചേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു

വള്ളിക്കുന്ന്: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പുഴയോര റോഡിൽ അപകടം പതിയിരിക്കുന്നു.ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാർ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു അപകടത്തിൽ.പെട്ടു. ഒലിപ്രം -കാഞ്ഞിരപൊറ്റ -പൊറാഞ്ചരി പുഴയോര റോഡിൽ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം.കാറിൽ ഉണ്ടായിരുന്ന പ്രേദേശ വാസിയാ യ യുവാവിന് നിസാര പരുക്കേറ്റു.ഇവിടെ നിരവധി ഭാഗങ്ങളിൽ ബാരിക്കേഡോ,സുരക്ഷാ വേലികളോ ഒന്നും തന്നെ ഇല്ല.ഇത്തരം സ്‌ഥലങ്ങളിൽ ഏറെ അപകട ഭീഷണി യും നേരിടുന്നുണ്ട്....
error: Content is protected !!