Monday, August 17

Accident

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
Accident, Information

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
Accident, Information

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രാത്രിയില്‍ ഒരു മണിക്ക് കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സല്‍മ, സഹോദരി: ആതിര....
Accident, Information

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്ക് പോകുന്നവഴി സ്‌കൂട്ടര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴി സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി സി.എ. അസീസിന്റെയും പുതിയപുര ഉസ്താദിന്റവിടെ ആയിശബിയുടെയും മകളായ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. പന്തീരാങ്കാവില്‍ വച്ചാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുല്‍ സഫ'യിലേക്ക് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം....
Accident

പന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്

നന്നമ്പ്ര : തെയ്യാലയിൽ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു വെന്നിയൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 10:30ഓടെ ആണ് അപകടം. തയ്യാലയിൽ നിന്നും വെന്നിയൂരിലേക്കുള്ള യാത്രയിൽ ആണ് സംഭവം. വെന്നിയൂർ സ്വദേശികളായ മുഹ്സിൻ, മുഹമ്മദ് ഷിബ്ലി (20) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident, Information

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ (19 ) ആണ് മരിച്ചത്. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച നിഷാന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
Accident

വട്ടപ്പാറയില്‍ വീണ്ടും അപകടം ; ഒരു മാസത്തിനിടെ ഒമ്പതാമത്തെ അപകടം

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഒരു മാസത്തിനിടെ ഒമ്പത് അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. രാത്രികാലങ്ങളില്‍ വളവില്‍ ചരക്ക് വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി. വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്....
Accident

കൂരിയാട് വാഹനാപകടം, ദേശീയപാതയിൽ ഗതാഗതം മുടങ്ങി

തിരൂരങ്ങാടി : ദേശീയപാതയിൽ കൂരിയാട് കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ പാലത്തിൽ വെച്ചാണ് അപകടം. അപകടത്തിൽ കാറിലിണ്ടയിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റ കൊണ്ടോട്ടി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25), ഊരകം പറമ്പത്ത് മുഹമ്മദ് ആസിഫ് (25) എന്നിവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പെട്ട വാഹന ത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയതാണ് കാരണം. പൊതുപ്രവർത്ത കനായ കക്കാട് സ്വദേശി കാട്ടിക്കുളങ്ങര കബീറിന്റെ നേതൃത്വത്തിൽ വാഹനം കെട്ടി വലിച്ചു നീക്കം ചെയ്തു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഓയിൽ കഴുകി മണ്ണ് വിതറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അത് വരെ വാഹന ഗതാഗതം തിരിച്ചു വിട്ടു. സിദ്ധീഖ് ടി എഫ് സി, അസീസ്, ഫൈസൽ താണിക്കൽ തുടങ്ങിയവർ...
Accident

വെഞ്ചാലിയിൽ ബൈക്കിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം വെഞ്ചാലി കൈപ്പുറത്താഴത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാലനടയാത്രക്കാരൻ കൈപ്പുറത്താഴം സ്വദേശി അബ്ദുറഹ്മാൻ 62, ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ അജിത്ത് 22,വിഷ്ണു 23 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറായ ചെട്ടിപ്പടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി എന്ന ചെറിയ ബാവ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് അടുത്ത് ഫെഡറല്‍ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ വസൈതലവിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 9:30ഓടെ മരണപ്പെട്ടു....
Accident

വള്ളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വള്ളിക്കുന്ന് : വള്ളിക്കുന്ന് എന്‍സി ഗാര്‍ഡന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കരുമനക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറും താനൂര്‍ സ്വദേശിയുടെ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ താനൂര്‍ സ്വദേശി ജുനൈദ് (22) നാണ് പരിക്കേറ്റത്. ഇയാളെ തേഹെല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
Accident

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ദേഹത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ : മലപ്പുറം പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് കരിങ്കല്ലത്താണി ടൗണിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം. ലോറിയുമായി ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു...
Accident, Information, Other

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:45നാണ് അപകടം ഉണ്ടായത്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അലി ഹസന്‍ വഴിമധ്യേയും അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി ആശുപത്രിയില്‍വെച്ചുമാണ് മരണമടഞ്ഞത്. പരുക്കേറ്റ ബംഗാളുകാരന്‍ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ് റിസള്‍ട്ടുകള്‍ കിട്ടിയതിനു ശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറ...
Accident, Information

നിയന്ത്രണം വിട്ട ബൈക്ക് ടോറസിനടിയിലേക്ക് പോയി പത്രമിടാന്‍ പോയ യുവാവിന്റെ ദേഹത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി ; യുവാവിന് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കറുകച്ചാല്‍ പരുത്തിമൂട് പത്തനാട് റൂട്ടിലാണ് സംഭവം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് (21) മരിച്ചത്. അപകടത്തെ തുടര്‍ന്നു ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടില്‍ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടില്‍ അപകടം ഉണ്ടായത്. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി. റോഡിലെ വളവില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് എത്തിയ ടോ...
Accident

കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ അപടങ്ങള്‍ തുടര്‍കഥയാകുന്നു ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി

എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്...
Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടശ്ശേരിയറ സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

പുത്തനത്താണിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കണ്ണമംഗലം സ്വദേശി മരണപ്പെട്ടു

കോട്ടക്കൽ : പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലംതോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
Accident

തിരൂർക്കാട് ബൈക്കപകടം; എം ബി ബി എസ് വിദ്യാർഥിനി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു

പെരിന്തൽമണ്ണ : തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർഥിനി മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ആലപ്പുഴ വാടയ്ക്കൽ പൂമന്തരശ്ശേരി നിത്സൻ്റെ മകൾ അൽഫോൻസ (22) യാണ് മരിച്ചത്. എംഇഎസ് മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥിനിയാണ്. കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിന് (21) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം...
Accident

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉത്സവം കണ്ട് മടങ്ങിയ 2 യുവാക്കൾ മരിച്ചു

ചങ്ങരംകുളം : സംസ്ഥാനപാതയിൽ കോലിക്കര സ്കൂട്ടറും കാറും ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കോലിക്കര വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33) നൂലിയിൽ മജീദിന്റെ മകൻ അൽത്താഫ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും....
Accident

കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. യൂണിവേഴ്‌സിറ്റി പൈങ്ങോട്ടൂർ പൊട്ടോൾ പടി വീട്ടിൽ ഹൈദ്രോസിന്റെ മകൻ സുബൈർ (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കിണർ ആഴം കൂട്ടുന്ന ജോലിക്കിടെയാണ് സംഭവം. വെള്ളം വറ്റിക്കുന്നതിനിടെ കിണറ്റിലെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
Accident, Politics

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തൃശൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ചന്ദ്രമോഹനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു....
Accident, Information

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ പുറത്തേക്കോടി

പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. പാലക്കാട് പുതുശ്ശേയില്‍ ആണ് സംഭവം. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. ഹോട്ടലില്‍ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു....
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാത 66 എആര്‍ നഗര്‍ വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറും തിരൂരങ്ങാടി താഴെചിന സ്വദേശിയുമായ കെഎം മുഹാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം. കൈക്ക് പരിക്കേറ്റ മുഹാദിനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...
Accident

ക്രെയിൻ തട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് മെക്കാനിക്ക് മരിച്ചു

തിരൂരങ്ങാടി : ക്രയിൻ തട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഓട്ടോ ഗാരേജ് ഉടമ മരിച്ചു. വെന്നിയുർ പെരുമ്പുഴ സ്വദേശി മൂന്നാലുക്കൽ സിദ്ധീഖ് (48) ആണ് മരിച്ചത്. ഇന്ന് വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്തു വെച്ചാണ് അപകടം. നന്നാക്കിയ ഗുഡ്സ് ഓട്ടോ ട്രയൽ നോക്കുന്നതിനിടെ സൗണ്ട് കേട്ടപ്പോൾ വണ്ടി നിർത്തി പരിശോധിക്കുമ്പോഴാണ് അപകടം. ഗുഡ്സിൽ ക്രയിൻ തട്ടിയതിനെ തുടർന്ന് ദേഹത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയോടെ മരിച്ചു. വർഷങ്ങളായി വണ്ടി മെക്കാനിക്ക് രംഗത്തുള്ളയാളാണ് സിദ്ധീഖ്....
Accident

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൽപെട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്നു....
Accident

കോഴിക്കോട് വാഹനാപകടത്തിൽ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ് - ആയിഷ എന്നിവരുടെ മകൻ കെ.ജെ.റഷീദ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കിണാശ്ശേരി കുളങ്ങര പീടികയിൽ വെച്ചാണ് അപകടം. ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കിൽ പോകുമ്പോൾ ബസിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ. സുഹൈല. മകൻ ജിഷാദ്. കബറടക്കം നാളെ പടിക്കൽ ജുമാ മസ്ജിദിൽ....
Accident

മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്ക് . അൽ ഹുദ ഇംഗ്ലീഷ് സ്കൂർ ബസ് ആണ് മറിഞ്ഞത്. ഉച്ചയ്ക്ക് 12 നാണ് അപകടം. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു....
Accident

വനിത ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചനിലയിൽ

കോഴിക്കോട് : യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കടവത്തൂർ സ്വദേശിനി ശദ റഹ്മത്ത് ജഹാൻ (25) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. അപാർട്മെന്റിൽ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂർ ആശുപത്രിയിലെ ഡോക്റ്ററാണ് സദാ റഹ്മത്ത്. കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കർ - ഡോ. മുനീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഡോ. അശ്മിൽ...
Accident

പാണമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിന് സമീപം എല്ലിപറമ്പ് സന്തോഷ് (40) ആണ് മരിച്ചത്. അമ്മയും ഇദ്ദേഹവുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Accident

കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരുമ്പിൽ ചുള്ളിപ്പാറ റോഡിൽ കുണ്ടിലങ്ങാട് പൂങ്ങാടൻ (കോലോത്തിയിൽ) അബ്ദുൽ ഹമീദ് (56) ആണ് മരിച്ചത്. പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ സമീപം ഇന്ന് പുലർച്ചെ 4മണിയോടെ ആണ് അപകടം. അപകട വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി ....
error: Content is protected !!