Breaking news

വയോധികനെ കടലുണ്ടിപ്പുഴ കാര്യട് കടവിൽ മരിച്ച നിലയിൽ കണ്ടെത്തി
Breaking news

വയോധികനെ കടലുണ്ടിപ്പുഴ കാര്യട് കടവിൽ മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ കാര്യാട് കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ കാണാതായത് ആയിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. ഭാര്യ സൈഫുന്നിസ
Breaking news

പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

തേഞ്ഞിപ്പലം: പോക്സോ കേസിലെ ഇരയായ പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മു...
Breaking news, Crime

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേഹത്തേക്ക് സ്ത്രീ എന്തോ ഒഴിക്കുന്നതായി കണ്ടെന്നും പിന്നീട് തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്...
Breaking news, Crime

എസ്എഫ്ഐ- കെഎസ് യു സംഘർഷം, എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയവർ ഓടി രക്ഷപ്പെട്ടു....
Breaking news, Crime

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ; പ്രവർത്തനം സമൂഹ മാധ്യമങ്ങളിലൂടെ

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായ...
Breaking news, Obituary

അടക്ക പറിക്കാൻ കേറിയ വിദ്യാർത്ഥി കവുങ്ങിൽ നിന്ന് വീണ് മരിച്ചു

വള്ളിക്കുന്ന്: കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാ‌അത്തുൽ ഇസ്‌ലാം അറബിക് കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.ഇന്ന് രാവിലെ കോളേജിലേക്ക് പുറപ്പെടുന്നതിനു മുൻപ് അയൽവാസിയുടെ കവുങ്ങിൽ അടയ്ക്ക പറിച്ച് നൽകുന്നതിനായി കയറിയതായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ. https://chat.whatsapp.com/FHe4puzUz5l4aryANMURgz പൊട്ടി വീണ കവുങ്ങിനൊപ്പം നിലത്തേക്ക് വീണ ആനിഹിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.എം എസ് എം കരുമരക്കാട് ശാഖാ സെക്രട്ടറിയും യൂനിവേഴ്സിറ്റി മണ്ഡലം ഭാരവാഹിയുമായ ആനിഹ് പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഖബറടക്കും.മാതാവ്: കെ എം റം‌ല,സഹോദരങ്ങൾ: ഹാഷിം, ഹിബ....
Breaking news

കോൽമണ്ണ സ്വദേശി കടന്നൽ കുത്തേറ്റു മരിച്ചു

മലപ്പുറം: ഹാജിയാർ പള്ളി കോൽ മണ്ണ സ്വദേശി കടന്നൽ കുത്തേറ്റു മരിച്ചു. കളത്തിങ്ങൽ സലിം എന്ന സലിപ്പ യാണ് മരിച്ചത്. രാവിലെ സമീപത്തെ പറമ്പിലേക്ക് കാട് വെട്ടാൻ പോയതായിരുന്നു. കടന്നൽ കുത്തേറ്റ ഉടനെ കെ പി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് 5.30 ന് വലിയങ്ങാടി ജുമാ മസ്ജിദിൽ...
Accident, Breaking news

വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർ മരിച്ചു, 4 പേർക്ക് പരിക്ക്

ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർ മരണപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻ കുട്ടി എന്നിവരാണ് മരിച്ചത്. ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം . മൃതദേഹം മഞ്ചേരി മെഡി. കോ ആശുപത്രിയിൽ....
Breaking news

ആലപ്പുഴയില്‍ വീണ്ടും കൊലപാതകം. ബിജെപി നേതാവിനെ വെട്ടിക്കൊന്നു; അക്രമം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും നടന്നത്. കൊല്ലപ്പെട്ട രഞ്ജിത്ത് ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒരുസംഘം ആക്രമികൾ വീട്ടിൽകയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൂടിയാണ് രഞ്ജിത്. ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. കൊല്ലപ്പെട്ട ഷാൻ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം ...
Breaking news

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ (38) ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. മണ്ണഞ്ചേരി പൊന്നാട് റോഡിൽ കുപ്പെഴം ജംക്ഷനിൽ വെച്ചായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച ബൈക്ക് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്....
Breaking news

ഷാർജയിൽ നിന്ന് വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്

മലപ്പുറത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോണ്‍ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താല്‍ നിലവില്‍ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. ഇദ്ദേഹം ടാൻസാനിയയിൽ പോയിരുന്നു. എവിട്ന്ന്ആആണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല....
Breaking news

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം; മേല്‍ക്കൂര തകര്‍ന്നുവീണു

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ വൻ തീപ്പിടിത്തം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വടകര സബ് ട്രഷറി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. പുലർച്ചെയോടെയാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാൽ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകൾ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ. ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുകയുള്ളൂ. ആദ്യം ഫയർഫോഴ്സിന്റ...
Breaking news

സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടെ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 22 വയസുള ഒരു പെണ്‍കുട്ടിക്കും കൊച്ചിയില്‍ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും....
Accident, Breaking news

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: മേലങ്ങാടി GVHSS ലെ രണ്ടാം വർഷ VHSE  FTCP വിദ്യാർത്ഥിയും മേലങ്ങാടി കോട്ടപ്പറമ്പ് നിവാസിയുമായ സിറാജുദ്ദീൻ തങ്ങളുടെ മകൻ എ ടി സഫറുള്ളയാണ് മരിച്ചത്. എയർപോർട്ട് ബെൽറ്റ് റോഡ് പരിസരത്താണ് അപകടം ഉണ്ടായത്..
Breaking news

സർക്കാരിനെതിരെ വിമർശനം നടത്തിയ ആശുപത്രി സൂപ്രണ്ടിനെ തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റി

ഉർവശി ശാപം ഉപകാരം, ഒന്നര വർഷമായി സ്‌പ്രേണ്ടില്ലാത്ത ആശുപത്രിക്ക് നാഥനാകുന്നു പാലക്കാട്: സർക്കാരിനെതിരേ വിമർശനം ഉയർത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യ മന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യർഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്. ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനി...
Breaking news

സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു; 13 മരണം

കുനൂർ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്...
Accident, Breaking news

താനൂർ വട്ടത്താണിയിൽ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു പെൺകുട്ടി മരിച്ചു

തനാളൂർ: വട്ടത്താണി ചുങ്കത്ത് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച്  വിദ്യാര്‍ത്ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന  ഷെറിനാണ് (8) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Breaking news

കാടാമ്പുഴ എസ് ഐ കുഴഞ്ഞു വീണു മരിച്ചു

കാടാമ്പുഴ എസ് ഐ സുധീർ കുമാർ (52) കുഴഞ്ഞുവീണു മരിച്ചു. Tanur ps താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിൽ താമസക്കാരനും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ SI യും ഇപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന , സുധീർ Sl 2977 അവർകൾ ഇന്ന് 3/12/21 തീയ്യതി രാവിലെ ഒഴു രുള്ള വീട്ടിലെ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് ഉടനെ മൂലക്കൽ ദയാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു....
Breaking news, Local news

തിരൂരങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ലൈബ്രറി കത്തി നശിച്ച നിലയിൽ

തിരൂരങ്ങാടി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി കത്തി നശിച്ച നിലയിൽ. രാവിലെ സ്കൂളിൽ എത്തിയവരാണ് തീ പിടിച്ചത് കണ്ടത്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ലൈബ്രറി. മറ്റു കണക്കുകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. തീ പിടിത്തം എങ്ങനെ ഉണ്ടായെന്നു വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്....
Breaking news

യുവാവിനെ വെട്ടിക്കൊന്ന് പുഴയിൽ എറിഞ്ഞു

സംഭവം മക്കരപറമ്പിൽ മലപ്പുറം : മക്കരപ്പറമ്പ് അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത് പടി പാലത്തിനു മുകളിൽ യുവാവിനെ കുത്തിക്കൊന്ന നിലയിൽ പുഴയിൽ കണ്ടെത്തി. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറിനെ (36) യാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 5 നു ചെറുപുഴയിലാണ് കുത്തേറ്റ നിലയിൽ കണ്ടത്. സാമ്പത്തിക തർക്കങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം . . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Breaking news, Gulf

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്....
Breaking news, Gulf

വിലക്ക് നീക്കി, ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പോകാൻ അനുമതി

5 ദിവസം സൗദിയിൽ ക്വാറന്റീൻ ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്. മാത്രമല്ല ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാൽ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. ഡിസംബർ ഒന്ന് ബുധനാഴ്‌ച പുലർച്ചെ ഒന്ന് മുതൽ ആണ് അനുമതി....
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു....
Breaking news, Malappuram

കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് യുവതിയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Breaking news, Kerala

പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്

കൊലപാതകം ഭാര്യയോടൊപ്പം ബൈക്കിൽ വരുമ്പോൾ, കൊല്ലപ്പെട്ടയാൾ നിരവധി കേസുകളിൽ പ്രതി പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഭാര്യയോടപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു. ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്‌.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കൊലപാതകം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുന്നു."...
Breaking news

വിവാഹ സൽക്കാരത്തിൽ ഭക്ഷ്യ വിഷബാധ, രണ്ടര വയസ്സുകാരൻ മരിച്ചു.

ചിക്കൻ റോളിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് വിതരണം ചെയ്ത 3 കടകളും അടച്ചു പൂട്ടിച്ചു. കോഴിക്കോട് - വീരമ്പ്രത്ത്‌ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്‍റെ വീട്ടില്‍ മുഹമ്മദ്‌ യമീനും കുടുംബവും വിരുന്നിന് പോയിരുന്നു. ഇവിടെ നിന്ന് കഴിച്ച ചിക്കൻ റോളിൽനിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയുടെ സഹോദരി എട്ടുവയസുകാരി ഇസ ഫാത്തിമ അടക്കം12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും നരിക്കുനി വീരമ്പ്രം സ്വദേശി അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസലാ...
Accident, Breaking news

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് നിസാര പരിക്കേ എന്ന സൂചന. കൊടക്കൽ ആശുപത്രിയിൽ.
Breaking news, Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ.

തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാംകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെ എറണാം കുളത്തുവച്ച് പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തു. ATM കവർച്ചാ ശ്രമമടക്കം 10 ഓളം മോഷണകേസിലെ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുൻപാണ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. വീട്ടിൽ നിന്നും കുട്ടിയെ കാണാതായ സംഭവത്തിൽ മാൻ മിസ്സിംഗിന് FIR രജിസ്റ്റർ ചെയത് അന്വോഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മൊഴിയിൽ രണ്ടു പേർ കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതായി പറയുകയും എന്നാൽ അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന...
Breaking news, Malappuram

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകന് ഗുരുതര പരിക്ക്.

മലപ്പുറം- ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകന് ഗുരുതര പരുക്ക്. പുഴക്കാട്ടിരി മണ്ണും കുളം കുറ്റിക്കാട്ടിൽ മൊയ്തീൻ്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. മകൻ സാദിഖ് (36 ) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു....
Breaking news, Obituary

പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മാറഞ്ചേരി- പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാൽ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിനാൻ മുങ്ങിതാവുകയായിരുന്നു. മാതാവ് :സമീറസഹോദരങ്ങൾ : ഫാത്തിമ്മ ദിയ, ഫിദ....
error: Content is protected !!