മിനിമം ബാലന്‍സില്ലാത്തതിന് ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 21,000 കോടി
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്. സേവിങ്സ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജ്ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു.
2018 മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇ...